ദി കൺവേർഷൻ ഓഫ് സെന്റ് പോൾ (പർമിജിയാനിനോ)
1527-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദി കൺവേർഷൻ ഓഫ് സെന്റ് പോൾ. ഇപ്പോൾ ഈ ചിത്രം വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. പാർമയിലെ ഒരു പ്രധാന വ്യക്തിയായ ജിയോവന്നി ആൻഡ്രിയയുടെ വീട്ടിൽ ജോർജിയോ വസാരിയും (1550) ലാമോയും (1560) ഈ ചിത്രം കണ്ടു. 1566-ൽ ആൻഡ്രിയയുടെ മരണത്തെത്തുടർന്ന് ഈ ചിത്രം പാർമയിൽ ഉപേക്ഷിച്ചു. 1608-ൽ ഈ ചിത്രം മാഡ്രിഡിൽ ഉണ്ടായിരുന്നതായി അറിയപ്പെടുന്നു. പോംപിയോ ലിയോണിയുടെ ശേഖരണ പട്ടികയിൽ ഈ ചിത്രം ഉൾപ്പെടുത്തിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ വിയന്നയിലെ മ്യൂസിയത്തിലേക്ക് മാറ്റിയ ഈ ചിത്രം 1912-ൽ ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. ചിത്രകാരനെക്കുറിച്ച്![]() ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[1] US: /-dʒɑːˈ-/,[2] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[3] ഉറവിടങ്ങൾഅവലംബം
|
Portal di Ensiklopedia Dunia