ദി ഗേൾഹുഡ് ഓഫ് മേരി വിർജിൻ
1849-ൽ പ്രീ-റാഫലൈറ്റ് ബ്രദർഹുഡ് ചിത്രകാരനായിരുന്ന ഡാന്റേ ഗബ്രിയേൽ റോസെറ്റി ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദി ഗേൾഹുഡ് ഓഫ് മേരി വിർജിൻ. 83.2 മുതൽ 65.4 സെന്റിമീറ്റർ വരെ വലിപ്പമുള്ള ഈ ചിത്രം ഇപ്പോൾ ടേറ്റ് ബ്രിട്ടന്റെ ശേഖരത്തിൽ കാണപ്പെടുന്നു. 1937-ൽ ആഗ്നസ് ജെക്കിൾ ഈ ചിത്രം ടേറ്റ് ബ്രിട്ടന് ഇഷ്‌ടദാനം ചെയ്തു.[1] "ഡാന്റേ ഗബ്രിയേൽ റോസെറ്റി പി.ആർ.ബി. 1849" എന്ന് ഒപ്പിട്ട ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യത്തെ പൂർത്തിയായ എണ്ണച്ചായാചിത്രമായിരുന്നു. ഹൈഡ് പാർക്ക് കോർണർ ഗാലറിയിലെ 'ഫ്രീ എക്സിബിഷനിൽ' ദി ഗേൾഹുഡ് ഓഫ് മേരി വിർജിൻ അദ്ദേഹം ആദ്യമായി ഇത് പ്രദർശിപ്പിച്ചു. ചരിത്രം1848 വേനൽക്കാലത്ത് റോസെറ്റി ചിത്രീകരണം ആരംഭിച്ചു. കഠിനാധ്വാനം ചെയ്യുകയും 1849 മാർച്ചിൽ എക്സിബിഷനായി ഈ ചിത്രം പൂർത്തിയാക്കുകയും ചെയ്തു. 1848 നവംബറിൽ അദ്ദേഹം തന്റെ പിതാവിന്റെ സുഹൃത്ത് കിന്നോർഡിയിലെ ചാൾസ് ലയലിന് അയച്ച കത്തിൽ വിഷയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പരാമർശിച്ചു. ഇത് ഒരു മത സമുദായത്തിലെ അംഗങ്ങളെ തീർച്ചയായും ആകർഷിക്കുമെന്ന് പ്രസ്താവിച്ചു. മധ്യകാല, നവോത്ഥാന കലകളിലെ ഒരു സാധാരണ വിഷയമായിരുന്നു ഇത്. മടിയിൽ ഒരു പുസ്തകവുമായി ഇരിക്കുന്ന മറിയയെ അമ്മ അന്ന വായിക്കാൻ പഠിപ്പിക്കുന്നു. പകരം, റോസെറ്റി അന്നയുടെ മാർഗനിർദേശപ്രകാരം മേരി ഒരു ലില്ലിപ്പൂവ് (മറിയയുടെ വിശുദ്ധിയുടെ പരമ്പരാഗത ചിഹ്നം) എംബ്രോയിഡറിംഗ് ചെയ്യുന്നതായി കാണിക്കുന്നു. അവരുടെ പിതാവ് യോവാക്കീം പശ്ചാത്തലത്തിൽ ഒരു മുന്തിരിവള്ളിയുടെ ഇലകോതികൊണ്ട് ക്രിസ്തുവിന്റെ വരവിനെ പരാമർശിക്കുന്നു (യോഹന്നാൻ 15.1-ൽ "യഥാർത്ഥ മുന്തിരിവള്ളി" എന്ന് അദ്ദേഹം സ്വയം വിളിക്കുന്നു). മുന്തിരിവള്ളി ഒരു കുരിശിന്റെ ആകൃതിയിലാണ്. ഇത് ക്രിസ്തുവിന്റെ കഷ്‌ടാനുഭവത്തെ മുൻകൂട്ടി സൂചിപ്പിക്കുന്നു. അവലംബംഗ്രന്ഥസൂചിക
|
Portal di Ensiklopedia Dunia