ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മലയാള ചലചിത്രം)

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
സംവിധാനംജിയോ ബേബി
നിർമ്മാണംഡിജോ അഗസ്റ്റിൻ
ജോമോൻ ജേക്കബ്
വിഷ്ണു രാജൻ
സജിൻ എസ് രാജ്
രചനജിയോ ബേബി
അഭിനേതാക്കൾ
സംഗീതംസൂരജ് എസ് കുറുപ്പ്,
മാത്യൂസ് പുളിക്കൻ
ഛായാഗ്രഹണംസാലു കെ തോമസ്
ചിത്രസംയോജനംഫ്രാൻസിസ് ലൂയിസ്
സ്റ്റുഡിയോമാൻകൈൻഡ് സിനിമാസ്
സിമ്മെട്രി സിനിമാസ്
സിനിമാ കുക്ക്സ്
വിതരണംനീട്രീം
റിലീസിങ് തീയതി
  • 15 ജനുവരി 2021 (2021-01-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം100 മിനുട്ട്സ്

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.[1][2][3] സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. [4]2021 ജനുവരി 15ന് കേരളത്തിൽ നിന്നുള്ള മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തിയത്.[5] ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയിൽ എത്തുന്ന യുവസംവിധായകരിൽ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മഹത്തായ ഭാരതീയ അടുക്കള).ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല.

ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായിക. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാൻ സാധിക്കാതെ വരുന്നതും, അതെ തുടർന്നുണ്ടാകുന്ന രസകരവും, ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ആമുഖലീലകൾ അഥവാ ഫോർപ്ലേയുടെ അഭാവത്തിൽ സ്ത്രീകൾക്ക് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഉത്തേജനക്കുറവും തന്മൂലം ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ഈ ചിത്രത്തിൽ എടുത്തു പറയുന്നു. വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു ചലച്ചിത്രം കൂടിയാണിത്.[6]

കഥാസംഗ്രഹം

വിവാഹത്തിനുശേഷം, ഒരു സ്ത്രീ തന്റെ ഭർത്താവും കുടുംബവും പ്രതീക്ഷിക്കുന്ന വിധേയയായ ഭാര്യയാകാൻ പാടുപെടുന്നു. ചിത്രം അവളുടെ യാത്രയെ പിന്തുടരുന്നു, കാരണം അവൾ സ്വയം മാറുകയും അതിലുപരി വീട്ടുകാരെ മാറ്റുകയും ചെയ്യുന്നു.

അഭിനേതാക്കൾ

  • നിമിഷ സജയൻ - ഭാര്യ, നർത്തകി
  • സുരാജ് വെഞ്ഞാറമൂട് - ഭർത്താവ്, അധ്യാപകൻ
  • ടി.സുരേഷ് ബാബു - അച്ചൻ
  • അജിത വി.എം. - അമ്മ
  • രമാദേവി - അമ്മായി
  • കബനി - ഉഷ, വേലക്കാരി
  • സിദ്ധാർത്ഥ ശിവ - ഭർത്താവിന്റെ കസിൻ
  • അനുപമ വി.പി. - ഭാര്യയുടെ അമ്മ
  • എം.വി. സുരേഷ് ബാബു - ഭാര്യയുടെ പിതാവ്
  • നിഷിത കല്ലിങ്കൽ - ഭർത്താവിന്റെ ബന്ധുവിന്റെ ഭാര്യ
  • ഗിരീഷ് പെരിഞ്ചേരി - ഗുരുസ്വാമി
  • അപർണ ശിവകാമി - ആക്ടിവിസ്റ്റ്
  • സുരേഷ് അച്ചൂസ് - ന്യൂസ് റീഡർ
  • അനഘ അശോക്

സംഗീതം

മൃദുല ദേവി എസ്, ധന്യ സുരേഷ് എന്നിവർ വരികൾ എഴുതി സൂരജ് എസ് .കുറുപ്പ് ഈണമിട്ട രണ്ട് ഗങ്ങളാണ് ഈ ചിത്രത്തിലുള്ളത് . ഗാനങ്ങൾ ഒരു നിഗൂഢ ഭാഷയായ പാലുവ ഭാഷയിൽ ആണ്.[7][8][9]

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഒരു കുടം"  മൃദുലദേവി എസ്ഹരിത ബാലകൃഷ്ണൻ, സുലേഖ കപ്പാടൻ 02:10
2. "നീയെ ഭൂവിന്"  ധന്യ സുരേഷ്രേണുക അരുൺ 03:21
ആകെ ദൈർഘ്യം:
05:31

റിലീസ്

2021 ജനുവരി 15 -ന് മലയാളം OTT പ്ലാറ്റ്ഫോമായ നീസ്ട്രീമിൽ ചിത്രം നേരിട്ട് റിലീസ് ചെയ്തു.ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ കാരണം ആമസോൺ പ്രൈം, ഗുഡ്ഷോ OTT, നെറ്റ്ഫ്ലിക്സ്, ടെലിവിഷൻ ചാനലുകൾ എന്നിവയുൾപ്പെടെ നിരവധി മുഖ്യധാരാ OTT പ്ലാറ്റ്ഫോമുകൾ സിനിമ നിരസിച്ചു. എന്നിരുന്നാലും, നീസ്ട്രീമിൽ റിലീസ് ചെയ്ത് മൂന്ന് മാസങ്ങൾക്ക് ശേഷം ആമസോൺ പ്രൈം വീഡിയോയ്ക്ക് ചിത്രത്തിന്റെ അവകാശം ലഭിച്ചു.

നിർമാണം

സിനിമയുടെ ചിത്രീകരണം 2020 ജൂലൈ 11 ന് കോഴിക്കോട്ട് ആരംഭിച്ചു . ചില ഔട്ട്ഡോർ സീനുകൾ ഒഴികെ സിനിമയുടെ മുഴുവൻ കഥയും ഒരു വീടിനുള്ളിലാണ് ചിത്രീകരിച്ചത്. കോഴിക്കോട്ട് നിന്നുള്ള നിരവധി നാടക കലാകാരന്മാരാണ് ചിത്രത്തിന്റെ പ്രധാന അഭിനേതാക്കൾ .

പുറത്തേക്കുള്ള കണ്ണികൾ

  1. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഔദ്യാഗിക ട്രെയിലർ https://www.imdb.com/title/tt13299890/

അനുബന്ധം

  1. https://www.madhyamam.com/entertainment/movie-reviews/malayalam-movie-the-great-indian-kitchen-reveals-frustration-of-ordinary-indian-woman-698327?infinitescroll=1
  2. https://www.manoramaonline.com/movies/movie-news/2021/01/14/great-indian-kitchen-neestream.html
  3. https://www.doolnews.com/12-reasons-to-watch-the-great-indian-kitchen-movie-maithreyan-545.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-15. Retrieved 2021-01-16.
  5. https://www.asianetnews.com/entertainment-news/the-great-indian-kitchen-qmtich
  6. https://malayalam.samayam.com/video-gallery/entertainment/the-great-indian-kitchen-malayalam-movie/videoshow/80284807.cms
  7. Talk, Filmy. "ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമാഗാന രചനയിലേക്ക്; മൃദുല ദേവി പറയുന്നു ആ കഥ". madhyamam.com. Madhyamam. Retrieved 7 November 2021.
  8. മനോരമ, ലേഖിക. "എന്തൊരു ചേല് ഈ പാട്ട്! വരികളിലും ഈണത്തിലും വിപ്ലവം സൃഷ്ടിച്ച് പാളുവ ഭാഷയിലെ പാട്ട്". www.manoramaonline.com. Malayala Manorama. Retrieved 7 November 2021.
  9. Desk, Trends. "'ഒരു കൊടം പാറ്'… സ്വയംമറന്ന് നൃത്തമാടി ഒരു പെൺകുട്ടി; എന്ത് ചേലെന്ന് സോഷ്യൽ മീഡിയ". malayalam.indianexpress.com. malayalam.indianexpress. Retrieved 7 November 2021. {{cite web}}: |last1= has generic name (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya