ദി ഗ്രേറ്റ് ഗാമ
ഗാമാ ഫയൽവാൻ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരൻ ഗുലാം മുഹമ്മദ് ബക്ഷ് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്.(22 മേയ് 1880 - 1963).[1][2]. 1910 ൽ നടന്ന ഗുസ്തിയിലെ ലോകചാമ്പ്യൻഷിപ്പും ഗുലാം മുഹമ്മദ് നേടുകയുണ്ടായി. ഗുസ്തിമത്സരരംഗത്തു അൻപതിലധികം വർഷം 'ഗാമ' അജയ്യനായിതന്നെ നിലകൊണ്ടു. ഇന്ത്യൻ ഗുസ്തിയായ പെഹൽവാനിയിലെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരൻ ആയി കരുതി പോരുന്നു. സ്വാതന്ത്ര്യാനന്തരം 'ഗാമ' പാകിസ്താനിലേയ്ക്ക് കുടിയേറി.[3] പഞ്ചാബ് സിംഹം എന്ന പേരിലും അദേഹം അറിയപ്പെട്ടിരുന്നു. ആദ്യകാലംഗാമയുടെ പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു. തന്റെ പത്താമത്തെ വയസിൽ ഗാമ ജോധ്പൂരിൽ അന്നത്തെ മഹാരാജാവ് നടത്തിയ ശക്തിമാൻ മത്സരത്തിൽ തന്നെക്കാൾ പ്രായമുള്ളവരുമായി മത്സരിച്ച് ആദ്യ 15 മല്ലന്മാരിൽ ഒരാൾ ആയി. മദ്ധ്യപ്രദേശിലെ രാജാവായിരുന്ന ഭവാനി സിങ് ഗുലാം മുഹമ്മദിനെയും സഹോദരൻ ഇമാം ബക്ഷിനെയും തന്റെ സംരക്ഷണത്തിൽ ആക്കുകയും കായികരംഗത്ത് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[4] ഗാമ തന്റെ 22-മത്തെ വയസ്സിൽ ബറോഡയിൽ വച്ച് 1200 കിലോഗ്രാം ഭാരമുള്ള ഒരു കല്ല് ഉയർത്തുകയുണ്ടായി. ബറോഡാ മ്യൂസിയത്തിൽ രണ്ടരയടി ഉയരമുള്ള ഈ കല്ല് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. [5] പ്രധാന എതിരാളികൾ
അന്ത്യംഗാമയുടെ അവസാനകാലം അവഗണനയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു.[4] ജി.ഡി. ബിർല നൽകിയിരുന്ന 2000 രൂപ പ്രതിമാസ പെൻഷനും ,പാകിസ്താൻ സർക്കാർ നൽകിയിരുന്ന പെൻഷനും ചികിത്സാസഹായവും ആയിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്റെ ആശ്രയം. 1960 മേയ് 21 നു അദ്ദേഹം അന്തരിച്ചു. ബ്രൂസ് ലീഗാമയുടെ പരിശീലന മുറകളുടെ കടുത്ത ആരാധകൻ ആയിരുന്നു ബ്രൂസ് ലീ, ഗാമയെ കുറിച്ച് വളരെ അധികം വായികുകയും ഗാമയുടെ പരിശീലനമുറകൾ തന്റെ പരിശീലനചിട്ടയിൽ ഉൾപെടുത്തുകയും ചെയ്തിട്ടുണ്ട്.[6] പുറംകണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia