ദി ജഡ്ജ്മെന്റ് ഓഫ് സോളമൻ (സെബാസ്റ്റ്യാനോ ഡെൽ പിയോംബോ)![]() സെബാസ്റ്റ്യാനോ ഡെൽ പിയോംബോ 1505-1510 നും ഇടയിൽ വരച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് ദി ജഡ്ജ്മെന്റ് ഓഫ് സോളമൻ. ഈ ചിത്രം ഇപ്പോൾ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള നാഷണൽ ട്രസ്റ്റ് പ്രോപ്പർട്ടിയായ കിംഗ്സ്റ്റൺ ലാസിയിലെ ബാങ്കെസ് ശേഖരത്തിലാണ് സ്ഥിതിചെയ്യുന്നത്.[1] അപൂർണ്ണമായ, ഈ സൃഷ്ടി അദ്ദേഹം തന്റെ യൗവനാരംഭത്തിൽ ജന്മനഗരമായ വെനീസിൽ വെച്ച് ചിത്രീകരിച്ചതാവുമെന്ന് അനുമാനിക്കപ്പെടുന്നു. പത്തംഗസമിതിയിലെ (കൗൺസിൽ ഓഫ് ടെൻ) അംഗമായ ആൻഡ്രിയ ലോറെഡൻറെ നിർദേശപ്രകാരമാവാം രചന തുടങ്ങിയത്. കലാകാരനെ പൊടുന്നനെ റോമിലേക്ക് വിളിപ്പിച്ചപ്പോൾ ചിത്രം അപൂർണ്ണമായി ഉപേക്ഷിച്ചിരിക്കാം. ജിയോവാനി ബെല്ലിനിയുടെ സാൻ സക്കറിയ അൾത്താർപീസിലെ ചുവന്ന വസ്ത്രം ധരിച്ച താടിക്കാരനെ ഈ ചിത്രത്തിൽ അനുകരിച്ചിരിക്കാം. മാത്രമല്ല ടിഷ്യന്റെ ജാക്കോപോ പെസാരോയെ മാർപാപ അലക്സാണ്ടർ ആറാമൻ വിശുദ്ധ പത്രോസിനിനു മുന്നിൽ അവതരിപ്പിക്കുന്നത് എന്ന ചിത്രത്തിലെ സിംഹാസനസ്ഥനായ സോളമൻറെ രൂപവും പിയോംബോ അനുകരിച്ചിരിക്കാം . വലതുവശത്തുള്ള സൈനികൻ ഒരുപക്ഷേ ബോർഗീസ് ഗ്ലാഡിയേറ്ററിനെയാണ് സൂചിപ്പിക്കുന്നത്. മുന്നിലും പുറകിലും വശം ചേർന്നും നിൽക്കുന്ന മൂന്ന് സ്ത്രീരൂപങ്ങൾക്കും മാതൃകയായത് ഒരേ സ്ത്രീയാവാമെന്നും അനുമാനിക്കപ്പെടുന്നു. .[2] അവലംബം |
Portal di Ensiklopedia Dunia