ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്
പ്രശസ്തയായ ബ്രിട്ടീഷ് എഴുത്തുകാരി ബീട്രിക്സ് പോട്ടർ രചിച്ച കുട്ടികഥകളുടെ ഒരു പുസ്‌തകമാണ് ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്. പീറ്റർ എന്ന മുയൽകുട്ടി ആണ് കേന്ദ്ര കഥാപാത്രം , പീറ്ററിന്റെയും സഹോദരങ്ങളായ ഫ്ലോപ്സി, മോപ്സി, കോട്ടൺടെയിൽ എന്നിവരുടെ കഥയും പറയുന്ന ഈ പുസ്‌തകം ആണ് ബീട്രിക്സ് പോട്ടറുടേതായി ആദ്യം പ്രസിദ്ധീകരിച്ച കൃതി . ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആണ് ഈ പുസ്തകത്തിന്റെ സ്ഥാനം . ഏകദേശം 45 മില്യൺ കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത് .[1]ഇത് കൂടാതെ അതി പ്രശസ്തമായ ഈ പുസ്തകം 36 ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസീദ്ധീകരിച്ചിട്ടുണ്ട്. കഥാസാരംവികൃതിയും അനുസരണക്കേട് കാണിക്കുന്നവനുമായ പീറ്റർ അമ്മ പറഞ്ഞത് കേൾക്കാതെ ഒറ്റയ്ക്ക് അടുത്തുള്ള ഒരു തോട്ടത്തിൽ പോകുന്നു അവിടെ നിന്നും തോട്ടക്കാരന്റെ മുൻപ്പിൽ പെട്ട പീറ്റർ ഓടി രക്ഷപെടുന്നു, ഒരു വിധം വീട്ടിൽ എത്തി ചേരുന്ന തളർന്നു പോയ പീറ്ററിനെ അമ്മ കാമോമിലെ ചായ നൽകി ഉറക്കുന്നതും ആണ് കഥ സാരം. ആദരവ്കുട്ടികൾക്ക് പിൽക്കാലത്തു വളരെ പ്രിയപെട്ടതായിമാറിയ പീറ്ററിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ബീട്രിക്സിന്റെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടണിലെ റോയൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കറൻസി പുറത്തിറക്കി.[2] പുനരാവിഷ്കരണം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ് എന്ന താളിലുണ്ട്.
The Tale of Peter Rabbit എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഇതും കാണുക
|
Portal di Ensiklopedia Dunia