ദി ട്രീ ഓഫ് ക്രൊവ്സ്
1822-ൽ ജർമ്മൻ റൊമാന്റിക് ആർട്ടിസ്റ്റ് കാസ്പർ ഡേവിഡ് ഫ്രീഡ്രിക്ക് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി ട്രീ ഓഫ് ക്രൊവ്സ് (റാവൻ ട്രീ എന്നും അറിയപ്പെടുന്നു). 1975-ൽ മ്യൂസി ഡു ലൂവ്രെ ഏറ്റെടുത്ത ഈ ചിത്രം ഫ്രീഡ്രിക്കിന്റെ "ഏറ്റവും ആകർഷകമായ പെയിന്റിംഗുകളിലൊന്ന്" എന്ന് അറിയപ്പെടുന്നു.[1] പെയിന്റിംഗ് ഒരു വളഞ്ഞുതിരിഞ്ഞ ഓക്ക് മരത്തെ ചിത്രീകരിക്കുന്നു. ഇലകളൊന്നുമില്ലയെങ്കിലും കുറച്ച് കൊഴിയാറായ ഇലകൾക്കായി ഒരു സായാഹ്ന ആകാശത്തിന് നേരെ നോക്കുന്നു. ക്യാൻവാസിന്റെ പുറകിലുള്ള ഒരു ലിഖിതം പെയിന്റിംഗിന്റെ മധ്യത്തിലെ കുന്നിനെ ചരിത്രാതീതകാലത്തെ ശ്മശാന സ്ഥലമായ ഹെനെൻഗ്രാബ് അഥവാ ഡോൾമെൻ എന്നാണ് സൂചിപ്പിക്കുന്നത്.[2][3] അകലെ ഫ്രീഡ്രിക്കിന്റെ പ്രിയപ്പെട്ട വിഷയമായ കേപ് അർക്കോണയുടെ ചോക്ക് പാറകളും സമുദ്രവും കാണാം.[2]രണ്ട് കാക്കകൾ ഓക്കിന്റെ കൊമ്പിലിരിക്കുന്നു. പക്ഷിക്കൂട്ടം ("കൊലപാതകം" എന്നും അറിയപ്പെടുന്നു) അതിന്റെ നേരെ ഇറങ്ങുന്നു. ഇരുണ്ട മുൻഭാഗത്ത് മുറിച്ച തായ്ത്തടിയും മറ്റൊരു ഓക്കിന്റെ കുത്തനെ നിൽക്കുന്ന ഒരു മരക്കുറ്റിയും കാണാം. കുറിപ്പുകൾഅവലംബം
പുറത്തേക്കുള്ള കണ്ണികൾThe Tree of Crows എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia