ദി ഡയറി ഓഫ് ലേഡി മുറസാക്കി![]() പതിനൊന്നാം നൂറ്റാണ്ടിലെ ജാപ്പനീസ് ഹിയാൻ കാലഘട്ടത്തിലെ ദർബാർ ലേഡിയും എഴുത്തുകാരിയുമായ മുറസാക്കി ഷിക്കിബു എഴുതിയ ഡയറിയുടെ മുഴുവനാക്കാത്ത ഭാഗങ്ങളുടെ ശേഖരത്തിന് നൽകിയ തലക്കെട്ടാണ് ദി ഡയറി ഓഫ് ലേഡി മുറസാക്കി ((紫式部日記 മുറസാക്കി ഷിക്കിബു നിക്കി). ഇത് ജാപ്പനീസ് ഭാഷയിൽ പുതുതായി വികസിപ്പിച്ചെടുത്ത ഒരു എഴുത്ത് സമ്പ്രദായവും ചൈനീസ് ഭാഷയിൽ പൊതുവെ വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകൾക്കിടയിൽ സാധാരണവുമായ കാന സമ്പ്രദായത്തിൽ എഴുതിയിരിക്കുന്നു. ആധുനിക ഡയറിക്കുറിപ്പുകളിൽ നിന്നോ ജേണലുകളിൽ നിന്നോ വ്യത്യസ്തമായി, പത്താം നൂറ്റാണ്ടിലെ ഹിയാൻ ഡയറിക്കുറിപ്പുകൾ സാധാരണ ദൈനംദിന ജീവിതത്തേക്കാൾ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നു. മാത്രമല്ല കർശനമായ കാലക്രമം പാലിക്കുന്നതുമില്ല. ഡയറിയിൽ തൂലികാചിത്രങ്ങൾ, വാക കവിതകൾ, നീണ്ട അക്ഷരത്തിന്റെ രൂപത്തിൽ എഴുതിയ എപ്പിസ്റ്റോളറി വിഭാഗം എന്നിവ ഉൾപ്പെടുന്നു. മുറസാക്കി സാമ്രാജ്യത്വ ദർബാറിൽ സേവനമനുഷ്ഠിക്കുമ്പോൾ 1008 നും 1010 നും ഇടയിലാണ് ഡയറി എഴുതിയത്. ഡയറിയിൽ ഏറ്റവും വലിയ ഭാഗം ചക്രവർത്തിനി ഷോഷിയുടെ (അകിക്കോ) കുട്ടികളുടെ ജനനത്തെക്കുറിച്ച് വിവരിക്കുന്നു. ഹ്രസ്വമായ തൂലികാചിത്രങ്ങൾ ഇസ്സുമി ഷിക്കിബു, അകാസോം ഇമോൺ, സെയ് ഷൊനാഗൺ തുടങ്ങിയ സാമ്രാജ്യത്വ വനിതകളും മറ്റ് ദർബാർ എഴുത്തുകാരും തമ്മിലുള്ള ഇടപെടലുകളെ വിവരിക്കുന്നു. മുറസാക്കി അവരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉടനീളം ഉൾപ്പെടുത്തി പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹിയാൻ ദർബാറിലെ മറ്റ് സാഹിത്യങ്ങളിലോ കാലഘട്ടത്തിലോ ഇല്ലാത്ത ഒരു ജീവിതബോധം ഈ കൃതിയിലേക്ക് കൊണ്ടുവരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ കാമകുര കാലഘട്ടത്തിലാണ് ഒരു ജാപ്പനീസ് ചിത്ര സ്ക്രോൾ ആയ മുറസാക്കി ഷിക്കിബു ഡയറി ഇമാകി നിർമ്മിച്ചത്. ഡയറിയുടെ മുഴുവനാക്കാത്ത ഭാഗങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ ഇംഗ്ലീഷിലേക്കുള്ള മൂന്ന് പ്രധാന വിവർത്തനങ്ങളുടെ അടിസ്ഥാനമായി വർത്തിക്കുന്നു. പശ്ചാത്തലംഹിയാൻ കാലഘട്ടത്തിന്റെ ഉന്നതിയിൽ, പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ജപ്പാൻ സ്വന്തമായി ഒരു അദ്വിതീയ ദേശീയ സംസ്കാരം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, ആദ്യകാല ജാപ്പനീസ് ക്ലാസിക്കൽ സാഹിത്യത്തിന്റെ ഉത്ഭവം കാണുകയും അത് വനിതാ ദർബാർ സാഹിത്യത്തിൽ വലിയൊരു ഭാഗം ആയി ഉയർന്നുവരുകയും ചെയ്തു.[1][2] ഹാരൂ ഷിറാന്റെ അഭിപ്രായത്തിൽ കാനയുടെ ഉയർച്ചയിലൂടെയും ഉപയോഗത്തിലൂടെയും പ്രഭുവർഗ്ഗ വനിതാ ദർബാർ എഴുത്തുകാർ ക്ലാസിക്കൽ ദർബാർ സാഹിത്യത്തിന് ഒരു അടിത്തറ സൃഷ്ടിച്ചു.[3] 905-ൽ പ്രസിദ്ധീകരിച്ച കോക്കിൻ വകാഷയുടെ ആദ്യത്തെ സാമ്രാജ്യത്വ വാക ശേഖരം ദർബാർ സാഹിത്യത്തിന് അടിത്തറയിട്ടു. ഈ സമയം വരെ, ജാപ്പനീസ് സാഹിത്യം പരമ്പരാഗതമായി പൊതുമേഖലയിലെ മനുഷ്യരുടെ ഭാഷയായ ചൈനീസ് ഭാഷയിലാണ് എഴുതിയത്.[4]സാമ്രാജ്യത്വ ദർബാർ സാഹിത്യത്തിലാണ് ക്രമേണ പ്രാദേശിക ഭാഷാ രചനാരീതിയിലേക്കുള്ള മാറ്റം ഏറ്റവും പ്രകടമായത്. ഒപ്പം വാക കവിതകൾ വളരെയധികം പ്രചാരം നേടി. ഷിറാൻ വിശദീകരിക്കുന്നതുപോലെ: പ്രഭുക്കന്മാരുടെ ദൈനംദിന ജീവിതത്തിൽ വാക അവിഭാജ്യമായിത്തീരുകയും ഉയർന്ന സംഭാഷണത്തിന്റെ ഒരു രൂപമായും ലിംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള പ്രാഥമിക മാർഗമായും ഇത് പ്രവർത്തിച്ചു.[3] പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വനിതാ ദർബാർ സാഹിത്യത്തിന്റെ പുതിയ രീതികൾ ഡയറികളുടെയും കാവ്യാത്മക കഥകളുടെയും രൂപത്തിൽ അവതരിച്ചു. ചൈനീസ് ഭാഷയിൽ വാണിജ്യം നടത്തുന്ന പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ ഇപ്പോഴും സ്വകാര്യ മേഖലയിലേക്ക് തരംതാഴ്ത്തപ്പെട്ടു.[4] സ്ത്രീകളുടെ രചന പുരുഷന്മാരിൽ നിന്നും വ്യക്തിപരമായും ആത്മപരിശോധനയിൽ നിന്നും പ്രകടമായ വ്യത്യാസം കാണിച്ചു.[5] അങ്ങനെ എഴുതപ്പെട്ട ജാപ്പനീസ് വികസിപ്പിച്ചെടുത്തത് ഭാഷയെ സ്വയം ആവിഷ്കാര രൂപമായി ഉപയോഗിച്ച സ്ത്രീകളാണ്. ജാപ്പനീസ് സാഹിത്യ പണ്ഡിതൻ റിച്ചാർഡ് ബോറിംഗ് പറയുന്നതുപോലെ, "മുമ്പ് സംസാരഭാഷയിൽ മാത്രം നിലനിന്നിരുന്ന ഒരു ഭാഷയിൽ നിന്ന് വഴക്കമുള്ള ലിഖിത ശൈലി" കെട്ടിപ്പടുക്കുന്ന പ്രക്രിയ സ്ത്രീകൾ ഏറ്റെടുത്തു.[6] ![]() അവലംബംഉറവിടങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Diary of Murasaki Shikibu എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia