ദി ഫോർജ് ഓഫ് വൾക്കൺ (വസാരി)![]() 1564-ൽ ജിയോർജിയോ വസാരി വരച്ച ചെമ്പിലെ എണ്ണച്ചായാചിത്രമാണ് ദി ഫോർജ് ഓഫ് വൾക്കൺ. [1]ഇപ്പോൾ ഫ്ലോറൻസിലെ ഉഫിസിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. റോയൽ കളക്ഷന്റെ ഭാഗമായി പിയർ കാൻഡിഡോയുടെ 1565-1567 പകർപ്പ് ഇപ്പോൾ വിൻഡ്‌സർ കാസ്റ്റിലിൽ ഉണ്ട്. കോസിമോ I, ഫ്രാൻസെസ്കോ I എന്നിവരുടെ കീഴിലുള്ള മെഡിസി ദർബാറിനെ സ്വാധീനിച്ച ഇതിന്റെ തീമുകളും ഘടനയും പാലാസ്സോ വെച്ചിയോയുടെ സ്റ്റുഡിയോയിൽ നിന്നുള്ള പാനലുകൾക്ക് സമാനമാണ്. വിൻസെൻസോ ബോർഗിനി വസാരിക്ക് അയച്ച കത്തിൽ നിന്ന് ഇത് പോലെ തന്നെ ഒരു ഫോർജ് വരയ്ക്കരുതെന്നും മിനർവയുടെ നേതൃത്വത്തിലുള്ള "ചില സദ്ഗുണങ്ങളുടെ അക്കാദമിയും" എഴുത്തുകാരൻ നിർദ്ദേശിക്കുകയും ചെയ്തു. 1563 ൽ കോസിമോ ഒന്നാമന്റെ സംരക്ഷണയിൽ വാസരി സ്ഥാപിച്ച അക്കാദമിയ ഡെല്ലെ ആർട്ടി ഡെൽ ഡിസെഗ്നോയുടെ സംസ്‌ക്കാരസമ്പന്നമായ പരാമർശമാണിത്. 1589 മുതൽ അതിനുമുമ്പും ഈ ചിത്രം ട്രിബ്യൂണ ഓഫ് ദി ഉഫിസിയിൽ പ്രദർശിപ്പിച്ചിരുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia