ദി ബോട്ട് (2018 ചലച്ചിത്രം)ജോ അസോപാർഡിയും വിൻസ്റ്റൺ അസോപാർഡിയും ചേർന്ന് രചിച്ച് വിൻസ്റ്റൺ അസോപാർഡി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മാൾട്ടീസ് ചലച്ചിത്രമാണ് ദി ബോട്ട് . ജോ അസോപാർഡി മാത്രമാണ് ഈ ചിത്രത്തിലെ ഏക അഭിനേതാവ്, മാത്രമല്ല ചിത്രത്തിൽ വളരെക്കുറച്ച് സംഭാഷണങ്ങൾ മാത്രമേയുള്ളൂ. കഥാസാരംജോ അസോപാർഡി ഏകനായ ഒരു മീൻ പിടുത്തക്കാരനാണ്. അയാൾ മീൻ പിടിക്കാനായി തന്റെ വള്ളവുമായി കടലിൽ പോകുന്നു. അവിടെവച്ച് അയാൾ ഉപേക്ഷിക്കപ്പെട്ട ഒരു ബോട്ട് കണ്ടെത്തുന്നു. ബോട്ടിനുള്ളിൽ കയറിപ്പറ്റിയ നായകൻ അതിനുള്ളിൽ കുടുങ്ങിപ്പോകുന്നു. ബോട്ട് ഓട്ടോപൈലറ്റ് മോഡിലാണ്. തുടർന്നുള്ള സംഭവങ്ങളാണ് ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. ജോ അസോപാർഡി മാത്രമാണ് ഇതിലെ ഏക അഭിനേതാവ്.[1] ചിത്രീകരണംമാൾട്ട ഫിലിം സ്റ്റുഡിയോയിലെ വാട്ടർ ടാങ്കുകളിലും മാൾട്ട തീരത്തും പരിസരങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്. 22 ദിവസങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഒരേപോലെ തോന്നിക്കുന്ന രണ്ട് ബെനിറ്റ്യൂ ഫസ്റ്റ് 45 എഫ് 5 ബോട്ടുകൾ ഉപയോഗിച്ചു. ചിത്രീകരണം 2017 ഒക്ടോബർ 8 ന് ആരംഭിച്ച് നവംബർ 3 ന് അവസാനിപ്പിച്ചു. പശ്ചാത്തലവും റിലീസുംവിൻസ്റ്റൺ അസോപാർഡിയുടെ ആദ്യ ചലച്ചിത്രമാണ് ദി ബോട്ട് .[1] ലാറ്റിന പിക്ചേഴ്സാണ് ഈ ചിത്രം നിർമ്മിച്ചത്. ഹെഡ് എന്ന ഹ്രസ്വചിത്രം അടിസ്ഥാനമാക്കിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്.[2] 2016 ലെ റോം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് ജോ അസോപാർഡിക്ക് ലഭിച്ചു. [3] 2018 ൽ ടെക്സസിലെ ഓസ്റ്റിനിൽ നടന്ന ഫന്റാസ്റ്റിക് ഫെസ്റ്റിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്.[4] 2018 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിനിടെ ഈ സിനിമ സ്വകാര്യ പ്രദർശനങ്ങളും നടത്തി. അതിലൂടെ നിരവധി അന്താരാഷ്ട്ര വിതരണ ഉടമ്പടികൾ നേടി. [5] സ്വീകരണംറോട്ടൻ ടൊമാറ്റോസിൽ ബോട്ടിന് 78% വിമർശകരുടെ റേറ്റിംഗ് ലഭിച്ചു. [6] ഹോളിവുഡ് റിപ്പോർട്ടർ ഈ ചിത്രത്തെ "അദ്വിതീയം" എന്ന് വിളിച്ചു.[1] ടൈംസ് ഓഫ് മാൾട്ട ഇതിന് ഒരു നല്ല അവലോകനം നൽകി, ഇത് "അസ്വസ്ഥപ്പെടുത്തുന്നതും തണുപ്പിക്കുന്നതുമായ ഒരു സവാരി" എന്ന് വിശേഷിപ്പിക്കുകയും "പ്രവർത്തിക്കാൻ വിരളമായ സംഭാഷണങ്ങൾ ഉണ്ടായിരുന്നിട്ടും" മനുഷ്യന്റെ അനേകം വികാരങ്ങളെ പൂർണ്ണമായി അനായാസം അവതരിപ്പിക്കാനുള്ള നടന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു. " [2] സിനിമയിൽ ഒരു ഡയലോഗും ഇല്ലെങ്കിലും, "സമർത്ഥമായതും വളച്ചൊടിക്കുന്നതും സംഭാഷണരഹിതവുമായ തിരക്കഥ" ഉള്ളതായി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു. [7] 2019 ലെ മികച്ച സംവിധായകനുള്ള അവാർഡിനായി വിൻസ്റ്റൺ അസോപാർഡി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8] അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia