ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി
രണ്ടാം ലോകമഹായുധ്ദകാലത്തെ ബർമ റെയിൽവേയുടെ നിർമ്മാണം പശ്ചാതലമാക്കി ഡേവിഡ് ലീൻ സംവിധാനം നിർവഹിച്ച് 1957ൽ പുറത്തിറങിയ ചലച്ചിത്രമാണ് ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി. ഫ്രെഞ്ച് നോവെലിസ്റ്റ് പിയറി ബൂൾൻറെ നോവലിനെ ആസ്പദമാക്കിയാണ് ചലച്ചിത്രം നിർമിച്ചിരികുന്നത്. ചലച്ചിത്ര നിരൂപകരുടെ പ്രശംസ പിടിച്ച്പറ്റിയ ചിത്രം, ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.[2][3] 30-ആം അക്കാദമി പുരസ്ക്കാരച്ചടങിൽ ഏറ്റവും മികച്ച ചിത്രം ഉൽപ്പെടെ 7 പുരസ്ക്കാരങൾ ചിത്രം നേടി. കഥാതന്തുരണ്ടാം ലോകമഹായുധ്ദകാലത്ത് യുധ്ദതടവുകാരായ ബ്രിട്ടീഷ് സൈനികരെ ഉപയോഗിച്ച് നിർബന്ധിത തൊഴിലെടുപ്പിക്കലിലൂടെ ജാപ്പനീസ്സ് സൈന്യത്തിനു വേണ്ടി ക്വായി നദിക്ക് കുറുകെ റെയിൽവേ പാലം പണിയുന്നതും, ആ പാലം പണി തീരുന്നതിനുമുൻപ് തകർക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് കമാണ്ടോകളുടെയും കഥയാണ് ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി. അഭിനേതാക്കൾ
പുരസ്ക്കാരങൾമികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ ഉൾപെടെ 7 അക്കാദമി പുരസ്ക്കാരങൾ, 3 ബാഫ്റ്റ പുരസ്ക്കാരങൾ, 3 ഗോൾഡൻ ഗ്ലോബ് പുരസ്കാരങൽ തുടങി നിരവധി പുരസ്ക്കാരങൾ നേടി. അവലംബം
|
Portal di Ensiklopedia Dunia