ദി മഡോണ എൻത്രോൺഡ്
ഒരു പാനൽ ചിത്രമാണ് മഡോണ എൻത്രോൺഡ് ബിറ്റുവീൻ സെയിന്റ് കാതറീൻ ആന്റ് സെയിന്റ് എലിസബത്ത് ഓഫ് ഹംഗറി.(Slovak: Madona so sv. Katarínou a sv. Alžbetou) ജോനോവിയാച്ചിലെ ചർച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ദി വിർജിൻ മേരി പള്ളിയിലെ ഒരുവശത്തെ ബലിപീഠത്തിന്റെ മധ്യഭാഗത്ത് ആണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. മടക്കെഴുത്തു ചിത്രത്തിന്റെ രചയിതാവ് മാസ്റ്റർ മാർട്ടിൻ 1497-ൽ ചിത്രത്തിന്റെ പിൻഭാഗത്ത് തന്റെ പേര് [1]മാർട്ടിൻ (us) 1497 പിക്ടർ ഇൻ വിജിലിയ നേറ്റിവിറ്റി(is)[2]എന്ന് ഒപ്പിട്ടിരിക്കുന്നു. ചിത്രത്തിന്റെ രക്ഷാധികാരി അജ്ഞാതമാണ്. വിവരണംജെനോവീക് ഗിൽഡിംഗ് ഉള്ള പാനലിലെ ടെമ്പറ ചിത്രത്തിൽ രണ്ട് വിശുദ്ധന്മാർക്കിടയിൽ "മഡോണ സിംഹാസനം" എന്ന വിഷയം മിറ്റർ മാർട്ടിൻ ചിത്രീകരിച്ചിരിക്കുന്നു. ബലിപീഠത്തിന്റെ മധ്യഭാഗം യേശുവിനോടൊപ്പമുള്ള കന്യകാമറിയത്തിന്റെ കിരീടധാരണമാണ് പ്രധാനമായി കാണപ്പെടുന്നത്. അതിനു മുകളിൽ വട്ടമിട്ട് പറക്കുന്ന രണ്ട് മാലാഖമാർ കന്യാമറിയത്തെ കിരീടധാരണം നടത്തുന്നു. മാർട്ടിൻ വരച്ച ചിത്രത്തിൽ ഇടത് അലക്സാണ്ട്രിയയിലെ സെന്റ് കാതറിൻ, ഹംഗറിയിലെ സെന്റ് എലിസബത്ത് (തുരിഞ്ചിയയിലെ സെന്റ് എലിസബത്ത് എന്നും അറിയപ്പെടുന്നു) എന്നിവരെ കാണാം. എലിസബത്ത് ഹംഗേറിയൻ രാജാവ് ആൻഡ്രൂ രണ്ടാമന്റെ മകളായി ബ്രാറ്റിസ്ലാവയിൽ (1207) ജനിച്ചു. എന്നാൽ പതിനാലാമത്തെ വയസ്സിൽ തുരിംഗിയയിലെ ലുഡ്‌വിഗ് നാലാമൻ ലാൻഡ്‌ഗ്രേവിനെ വിവാഹം കഴിച്ചു. (1221), അദ്ദേഹത്തിന്റെ മരണശേഷം, ഹെസ്സിലെ മാർബർഗിൽ ദരിദ്രരെയും രോഗികളെയും പരിചരിക്കുന്ന കന്യാസ്ത്രീയായി അവർ മാറി. അവിടെ 24 വയസ്സുള്ളപ്പോൾ (1231) അവർ മരിച്ചു. [3] 1239-ൽ അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ജർമ്മനിയിലെ ഏറ്റവും ആദരണീയനായ വിശുദ്ധരിൽ ഒരാളാണ് സെന്റ് എലിസബത്ത്. [4] അവലംബം
ഉറവിടങ്ങൾ
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia