ദി ലിറ്റിൽ സ്ട്രീറ്റ്
1657–58 നും ഇടയിൽ ഡച്ച് ചിത്രകാരനായ യോഹാൻ വെർമീർ വരച്ച ചിത്രമാണ് ലിറ്റിൽ സ്ട്രീറ്റ് (ഹെറ്റ് സ്ട്രാറ്റ്ജെ). ഈ ചിത്രം ആംസ്റ്റർഡാമിലെ റിജക്സ്മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ ഇടത് വശത്തെ മൂലയിലെ വിൻഡോയ്ക്ക് താഴെ "I V MEER" എന്ന് ഒപ്പിട്ടിരിക്കുന്നു. [1][2] പെയിന്റിംഗ്54.3 സെന്റീമീറ്റർ (21.4 ഇഞ്ച്) ഉയരത്തിൽ 44.0 സെന്റീമീറ്റർ (17.3 ഇഞ്ച്) വീതിയുള്ള ഈ പെയിന്റിംഗ് ഒരു എണ്ണച്ചായാചിത്രമാണ്.[2] ശാന്തമായ ഒരു തെരുവിനെ കാണിച്ചിരിക്കുന്ന പെയിന്റിംഗ് ഒരു ഡച്ച് സുവർണ്ണകാല പട്ടണത്തിലെ ജീവിതത്തിന്റെ ഒരു സാധാരണ വശത്തെ ചിത്രീകരിക്കുന്നു. ഡെൽഫ്റ്റിന്റെ കാഴ്ച്ചപ്പാടുകളുടെ മൂന്ന് വെർമീർ പെയിന്റിംഗുകളിൽ ഒന്നാണിത്. മറ്റുള്ളവ വ്യൂ ഓഫ് ഡെൽഫ്റ്റ്, ഇപ്പോൾ നഷ്‌ടപ്പെട്ട ഹൗസ് സ്റ്റാൻഡിംഗ് ഇൻ ഡെൽഫ്റ്റ് എന്നിവയാണ്..[3]ഈ പെയിന്റിംഗ് ഡച്ച് മാസ്റ്ററുടെ ഒരു പ്രധാന ചിത്രമായി കണക്കാക്കപ്പെടുന്നു.[4] വീടിന്റെയും ആകാശത്തിന്റെയും ത്രികോണത്തിനൊപ്പം നേരായ കോണുകൾ മാറിമാറി രചനയ്ക്ക് ഒരു പ്രത്യേക ചൈതന്യം നൽകുന്നു. ചുവരുകൾ, കല്ലുകൾ, ഇഷ്ടികപ്പണികൾ എന്നിവ കട്ടിയുള്ള പെയിന്റ് പാളി കൊണ്ട് വരച്ചിട്ടുണ്ട്. ഇത് ചിത്രത്തിനെ മിക്കവാറും എളുപ്പത്തിലറിയാൻ കഴിയുന്നു. അവലംബം
കൂടുതൽ വായനയ്ക്ക്The Little Street by Johannes Vermeer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia