ദി ല്യൂട്ട് പ്ലെയർ (ഒറാസിയോ ജെന്റിലേച്ചി)
1612–1615 നും ഇടയിൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് ഒറാസിയോ ജെന്റിലേച്ചി (1563–1639) ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി ല്യൂട്ട് പ്ലെയർ. ഒരു യുവതിയെ സ്വർണ്ണനിറമുള്ള വസ്ത്രത്തിൽ സംഗീതോപകരണമായ ഒരിനം വീണയുമായി ചിത്രീകരിച്ചിരിക്കുന്നു. [1] പശ്ചാത്തലം1600 കളുടെ തുടക്കത്തിൽ റോം കാലഘട്ടത്തിൽ ഇറ്റാലിയൻ ചിത്രകാരനായ മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോയുമായി (1571-1610) ജെന്റിലേച്ചി സമ്പർക്കം പുലർത്തിയിരുന്നു. കാരവാജിയോയുടെ പെയിന്റിംഗ് രീതി സ്വീകരിച്ചതിലൂടെ കാരവാജ്ജിസ്റ്റിയിലെ ഒരു പ്രമുഖനായി അദ്ദേഹം കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, മൃദുവായ, ഒതുക്കമുള്ള വർണ്ണങ്ങൾ ഉപയോഗിച്ച് അദ്ദേഹം സ്വന്തം രചനാരീതി വികസിപ്പിച്ചു.[2][3][4][5] വിവരണംസ്വർണ്ണനിറമുള്ള വസ്ത്രം ധരിച്ച ഒരു യുവതിയെ ദി ല്യൂട്ട് പ്ലെയറിൽ ചിത്രീകരിക്കുന്നു. നിരീക്ഷകനിൽ നിന്ന് മാറി പത്തൊൻപത് സ്ട്രിംഗ് ഉപകരണത്തിൽ അവളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു കുറിപ്പ് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നു. റെക്കോർഡറുകളുടെ ശേഖരം, ഒരു കോർനെറ്റോ, വയലിൻ, അവളുടെ മുൻപിൽ മേശപ്പുറത്ത് കിടക്കുന്ന പാട്ട് പുസ്തകങ്ങൾ എന്നിവ കാണിക്കുന്നതുപോലെ, ഒരു സംഗീതക്കച്ചേരി പ്രതീക്ഷിച്ച് അവൾ അവളുടെ വീണ ട്യൂൺ ചെയ്യുന്നതാകാം.[6]രചനയുടെ തർജ്ജമയിൽ പെയിന്റിംഗ് സമൃദ്ധമാണ്.[6]ഇത് ഒരു സാമാന്യജീവിതചിത്രീകരണമായി അല്ലെങ്കിൽ ഒരു ചായാചിത്രമായി എടുക്കാം. എന്നാൽ അക്കാലത്തെ പല പെയിന്റിംഗുകളിലും ചില സാങ്കൽപ്പിക സന്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഐക്യത്തിന്റെയും യോജിപ്പിന്റെയും ഗ്രീക്ക് ദേവതയായ ഹാർമോണിയയുടെ ചിത്രീകരണത്തെയോ ഈ ചിത്രം പ്രതിനിധീകരിക്കുന്നു. പെയിന്റിംഗിൽ കാഴ്ചയെ സംബന്ധിക്കുന്ന മിഥ്യാബോധവുമുണ്ട്. പെയിന്റിംഗുമായി ബന്ധപ്പെട്ട് അവർ എവിടെ നിൽക്കുന്നുവെന്നത് പരിഗണിക്കാതെ മേശപ്പുറത്തുള്ള വയലിന്റെ കഴുത്ത് എല്ലായ്പ്പോഴും അവരെ ചൂണ്ടിക്കാണിക്കുന്നതായി കാഴ്ചക്കാർ ശ്രദ്ധിക്കുന്നു. അവലംബം
ഉറവിടങ്ങൾ
പുറത്തേക്കുള്ള കണ്ണികൾThe Lute Player (Orazio Gentileschi - National Gallery of Art) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia