ദി വിഷൻ ഓഫ് ദി ബ്ലെസ്ഡ് ഹെർമൻ ജോസഫ്![]() 1629-30 നും ഇടയിൽ ഫ്ലെമിഷ് ബറോക്ക് ചിത്രകാരൻ ആന്റണി വാൻ ഡിക് വരച്ച ചിത്രമാണ് ദി വിഷൻ ഓഫ് ദി ബ്ലെസ്ഡ് ഹെർമൻ ജോസഫ് അല്ലെങ്കിൽ ദി മിസ്റ്റിക്കൽ എൻഗേജ്മെന്റ് ഓഫ് ദി ബ്ലെസ്ഡ് ഹെർമൻ ജോസഫ് റ്റു ദി വിർജിൻമേരി. പശ്ചാത്തലംപ്രെമോൺസ്ട്രാറ്റൻഷ്യൻ കാനോനും കൊളോൺ മേഖലയിലെ പുരോഹിതനുമായ ഹെർമൻ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന് കന്യകാമറിയത്തോട് വളരെ ഭക്തിയുണ്ടായിരുന്നു. ഐതിഹ്യമനുസരിച്ച് ജീവിതകാലത്ത് അവളെക്കുറിച്ച് നിരവധി ദർശനങ്ങൾ ഉണ്ടായിരുന്നു - പെയിന്റിംഗ് ഇവയിലൊന്ന് കാണിക്കുന്നു, അതിൽ അയാൾ അവളുമായി ഒരു നിഗൂഢമായ ദാമ്പത്യത്തിൽ പങ്കുചേർന്നു. ഒപ്പം അവളുടെ പങ്കാളിയായ വിശുദ്ധ ജോസഫിന് ശേഷം 'ജോസഫ്' എന്ന പേര് ലഭിച്ചു. [1] ആന്റ്‌വെർപ്പിലെ സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെ ഒരു ചാപ്പലിനായി നിർമ്മിച്ചതാണ് (മുൻവർഷം നിർമ്മിച്ച കൊറോണേഷൻ ഓഫ് സെന്റ് റോസാലിയ പോലെ). ഈ ചിത്രം ഇപ്പോൾ വിയന്നയിലെ കുൻതിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു. ചരിത്രംവാൻ ഡിക്ക് 1628-ൽ അംഗമായ ആന്റ്‌വെർപ്പിലെ ജെസ്യൂട്ട് സൊഡാലിറ്റി നിയോഗിച്ച നിരവധി ചിത്രങ്ങളിൽ ഒന്നാണ് ഈ പെയിന്റിംഗ്. [2]ആന്റ്വെർപ് ചിത്രകാരൻ ജെറാർഡ് സെഗേഴ്സിന്റെ ദി വിഷൻ ഓഫ് സെന്റ് ഫ്രാൻസിസ് സേവ്യർ എന്ന ചിത്രവും റൂബൻസിന്റെ Saint Teresa of Ávila's Vision of the Holy Spirit (Rotterdam)|സെന്റ് തെരേസ ഓഫ് അവിലാസ് വിഷൻ ഓഫ് ദി ഹോളി സ്പിരിറ്റ് എന്ന ചിത്രവും ഈ ചിത്രത്തെ സ്വാധീനിച്ചതായി തോന്നുന്നു. ഇറ്റലിയിൽ നിന്ന് എട്ട് വർഷത്തിനുശേഷം 1627-ൽ ആന്റ്‌വെർപ്പിൽ തിരിച്ചെത്തിയതിനുശേഷം വാൻ ഡിക്ക് റൂബൻസിന്റെ സ്റ്റുഡിയോ അസിസ്റ്റന്റായും ശിഷ്യനായും ജോലി ചെയ്തിരുന്നു. സെന്റ് കരോലസ് ബോറോമിയസ് പള്ളിയുടെ പെയിന്റിംഗുകളുടെ ഒരു പരമ്പര ഉൾപ്പെടെ ചിത്രീകരിച്ചിരുന്നു. ചിത്രകാരനെക്കുറിച്ച്![]() ഫ്ലെമിഷ് ചിത്രകാരനായിരുന്നു ആന്റണി വാൻ ഡിക് 17-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു. അവസാന കാലത്ത് ലണ്ടനിൽ താമസമുറപ്പിച്ച ഡിക് ചാൾസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാൾസ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നൽകി ആദരിച്ചു. ചാൾസിന്റെ രാജസദസ്സ് അത്യാകർഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങൾ ഡിക് വരച്ചത് കൊട്ടാരത്തിൽ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഡിക് വരച്ച ചാൾസിന്റെ വലിപ്പമേറിയ ചിത്രം സന്ദർശകരെ ആകർഷിക്കുന്നു. മതപരവും ചരിത്രപരവുമായ ചിത്രരചനകളും ജലച്ചായ പ്രകൃതിദൃശ്യങ്ങളും ഡിക് സൃഷ്ടിച്ചിട്ടുണ്ട്. ഈ കലാകാരൻ 1641-ൽ അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia