ദി സ്റ്റോം (ചിത്രകല)
1880-ൽ ഫ്രഞ്ച് ആർട്ടിസ്റ്റ് പിയറി അഗസ്റ്റെ കോട്ട് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് ദി സ്റ്റോം (La Tempête). നിലവിൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. കോട്ടിന്റെ പ്രധാന രക്ഷാധികാരികളിൽ ഒരാളായ അവളുടെ കസിൻ ജോൺ വോൾഫിന്റെ മാർഗനിർദേശപ്രകാരം 1880-ൽ ചിത്രകാരനെ ഈ ചിത്രം ചിത്രീകരിക്കാൻ നിയോഗിച്ചത് കത്താരിൻ ലോറിലാർഡ് വോൾഫ് ആണ്. തീമും ഘടകങ്ങളും![]() 1870-ൽ കോട്ട് പൂർത്തിയാക്കിയ സ്പ്രിംഗ് എന്ന പഴയ ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചിത്രം. 1873-ലെ സലൂണിൽ അതിശയകരമായ വിജയത്തോടെ പ്രദർശിപ്പിച്ചതിന് ശേഷം ഈ ചിത്രം ജോൺ വോൾഫ് സ്വന്തമാക്കി. 1880-ൽ ഈ ചിത്രം വാങ്ങാൻ അദ്ദേഹത്തിന്റെ കസിൻ കത്താരിൻ ലോറിലാർഡ് വോൾഫിനെ പ്രേരിപ്പിച്ചതാണ് വോൾഫിന്റെ ശേഖരത്തിൽ സ്പ്രിംഗിന്റെ സാന്നിധ്യം എന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടും ഏകദേശം ഒരേ അളവിലുള്ളവയാണ്, രണ്ടും ഒരു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പക്കാരായ, ദമ്പതികൾ ആണ് രണ്ടിലെയും വിഷയം. അതിനാൽ തന്നെ, രണ്ടും ഒരു സഹജീവിപരമായ ജോഡിയായി മാറുമെന്ന് കരുതപ്പെടുന്നു. അവിടെ മുമ്പത്തെ സൃഷ്ടിയുടെ വിജയം രണ്ടാമത്തേത് സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു.[1] അവലംബം
Pierre Auguste Cot എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia