ദി ഹിർഷ്‌സ്പ്രംഗ് ഫാമിലി പോർട്രെയ്റ്റ്
1881-ൽ ആർട്ടിസ്റ്റ് പെഡർ സെവെറിൻ ക്രോയർ വരച്ച ചിത്രമാണ് ദി ഹിർഷ്‌സ്പ്രംഗ് ഫാമിലി പോർട്രെയ്റ്റ് (ഡാനിഷ്: Det Hirschsprungske familiebillede). ഇതിൽ ഡാനിഷ് സിഗാർ നിർമ്മാതാവായ ഹെൻറിച്ച് ഹിർഷ്സ്പ്രംഗിന്റെ കുടുംബത്തെ അവരുടെ വേനൽക്കാല വസതിയുടെ ബാൽക്കണിയിൽ കാണിച്ചിരിക്കുന്നു. അക്കാലത്ത് ഡെന്മാർക്കിൽ പ്രബലമായിരുന്ന ഒരു റിയലിസ്‌റ്റ് ശൈലിയിലാണ്[a] ഈ ചിത്രം വരച്ചിരിക്കുന്നത്. കോപ്പൻഹേഗനിലെ ഹിർഷ്സ്പ്രംഗ് ശേഖരത്തിന്റെ ഭാഗമാണ് ഈ ചിത്രം. പശ്ചാത്തലം![]() ഹെൻറിച്ച് ഹിർഷ്സ്പ്രംഗ് (1836-1908) ജർമ്മൻ-ജൂത വംശജനായ ഒരു പുകയില വ്യാപാരിയുടെ മകനായിരുന്നു. 1858-ൽ സഹോദരൻ ബെർണാർഡുമായി ചേർന്ന് അദ്ദേഹം എ.എം. Hirschsprung & Sønner ഏറ്റെടുത്തു. 1866-ൽ അദ്ദേഹം ഒരു ആധുനിക സിഗാർ ഫാക്ടറി പണിതു. അതിലൂടെ അദ്ദേഹം സമ്പത്ത് സമ്പാദിച്ചു. ഹിർഷ്‌സ്‌പ്രംഗ് ഒരു മികച്ച കലാസ്‌നേഹിയായിരുന്നു. ഒടുവിൽ ഒരു ഉത്സാഹിയായ ആർട്ട് കളക്ടറും ആയിത്തീർന്നു.[b] തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ക്രോയറിന്റെ കഴിവുകളിൽ മതിപ്പുളവാക്കിയ ഹിർഷ്‌സ്‌പ്രംഗ് 1877 മുതൽ 1881 വരെ അദ്ദേഹത്തിന്റെ വിദേശ യാത്രകൾക്ക് പണം നൽകി അദ്ദേഹത്തിന്റെ ചിത്രങ്ങൾ വാങ്ങി ക്രോയറിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. ഹിർഷ്‌സ്പ്രംഗിന്റെ ഭാര്യ പോളിനുമായി വിപുലമായ കത്തിടപാടുകൾ നടത്തുകയും കുടുംബത്തിലെ വിവിധ അംഗങ്ങളെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ചിത്രീകരിക്കുകയും ചെയ്തുകൊണ്ട് ക്രോയർ കുടുംബത്തിന്റെ അടുത്ത സുഹൃത്തായി മാറി. ഹിർഷ്‌സ്പ്രംഗ് കുടുംബവും ക്രയോറും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ മികച്ച ഉദാഹരണമാണ് ഹിർഷ്‌സ്പ്രംഗ് കുടുംബ ചിത്രം. മക്കൾ സ്വിറ്റ്സർലൻഡിലെ ബോർഡിംഗ് സ്കൂളിൽ പോകുന്നതിന് മുമ്പ് ഒരു കുടുംബ ഛായാചിത്രം വേണമെന്ന് ആവശ്യപ്പെട്ട ഹെൻറിച്ചിന്റെ ഭാര്യ പോളിൻ അഭ്യർത്ഥിച്ചു. ഓരോ കുടുംബാംഗങ്ങളുടെയും സ്കെച്ചുകളും ഡ്രോയിംഗുകളും കൂടാതെ നിരവധി കോമ്പോസിഷൻ പഠനങ്ങളും ഉപയോഗിച്ചാണ് ക്രോയർ പെയിന്റിംഗിനായി തയ്യാറാക്കിയത്. 1902-ൽ ഹിർഷ്‌സ്പ്രംഗ് തന്റെ ശേഖരം ഡാനിഷ് സംസ്ഥാനത്തിന് കൈമാറുന്നതുവരെ ഈ പെയിന്റിംഗ് കുടുംബത്തിന്റെ കൈവശം നിലനിന്നു.[1] അവലംബം
|
Portal di Ensiklopedia Dunia