ദിനേഷ് ചന്ദ്ര ഗോസ്വാമി

ദിനേഷ് ചന്ദ്ര ഗോസ്വാമി
ജനനം(1949-03-01)മാർച്ച് 1, 1949
ദേശീയതഇന്ത്യൻ
തൊഴിൽആസാമീസ് സാഹിത്യകാരൻ

2014 ൽ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആസാമീസ് സാഹിത്യകാരനും ശാസ്ത്രജ്ഞനുമാണ് ദിനേഷ് ചന്ദ്ര ഗോസ്വാമി. ശാസ്ത്ര പ്രചരണത്തിനായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ 'സയൻസ് ഫിക്ഷൻ' കൃതികൾ ഏറെ പ്രചാരമുള്ളവയാണ്.

ജീവിതരേഖ

ഗോഹാട്ടി സർവകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ എം.എസ്.സി, പി.എച്ച്.ഡി ബിരുദം നേടി. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിലും റീജിയണൽ റിസർച്ച് ലാബിലും ശാസ്ത്രജ്ഞനായിരുന്നു. [1]

കൃതികൾ

  • ബിജ്ഞ്നനാർ അനുപം ജഗത് (ഉപന്യാസം)
  • ദൃഷ്ടി (1984)

പുരസ്കാരങ്ങൾ

  • ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]

അവലംബം

  1. Who's who of Indian Writers, 1999: A-M
  2. "balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-08-26. Retrieved 26 ഓഗസ്റ്റ് 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya