ദീപിക പള്ളിക്കൽ
സ്ക്വാഷ് ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക പള്ളിക്കൽ[1] പ്ളയേഴ്സ് അസോസിയേഷൻറെ മൂന്നു ടൂർ കിരീടങ്ങൾ 2011ൽ സ്വന്തമാക്കി. 20 റാങ്കിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ദീപികയുടെ പേരിലായിരുന്നു. ജീവിതരേഖപത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിൽ ബിസിനസുകാരൻ സഞ്ജീവ് ജോർജ് പള്ളിക്കലിന്റെയും സൂസൻ ഇട്ടിച്ചെറിയയുടെയും മകളാണ്. സൂസൻ ഇട്ടിച്ചെറിയ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു. സൂസന്റെ പിതാവ് കെ.കെ. ഇട്ടിച്ചെറിയ മുൻ ബാസ്ക്കറ്റ് ബോൾ താരവും മാതാവ് ഗ്രേസി അത്‌ലറ്റുമായിരുന്നു. ചെന്നൈയിൽ താമസിക്കുന്ന ദീപിക ഒട്ടേറെ പരസ്യങ്ങളിലും മുഖം കാട്ടിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ പ്രുഡെൻഷ്യൽ, ഒലേ കോള, പെട്രെസോപ് എന്നിവയ്ക്കുവേണ്ടി ദീപിക മോഡലായി പ്രവർത്തിച്ചു. 2011ൽ ഇർവിനിൽ നടന്ന ഓറഞ്ച് കൗണ്ടി ഓപ്പണായിരുന്നു ദീപികയുടെ ആദ്യ പ്ളയേഴ്സ് അസോസിയേഷൻ ടൂർ കിരീടം. അമേരിക്കയിൽ രണ്ടാം കിരീടവും ഹോങ്കോങ്ങിൽ മൂന്നാം കിരീടവും നേടി. 2003 മേയിൽ സ്റ്റുട്ഗർട്ടിൽ നടന്ന ജർമൻ ജൂനിയർ സ്ക്വാഷ് ഒാപ്പൺ ജൂനിയർ തലത്തിൽ ദീപികയെ ശ്രദ്ധേയയാക്കി. 2005ലെ അണ്ടർ 15 ഏഷ്യൻ ചാംപ്യനും ദീപികയായിരുന്നു. പിന്നീടുഡച്ച് ജൂനിയർ കിരീടവും ദീപികയുടേതായി. 2005ൽ മലേഷ്യൻ ഓപ്പൺ, ഫ്രഞ്ച് ജൂനിയർ ഓപ്പൺ, ഓസ്‌ട്രേലിയൻ ജൂനിയർ ഓപ്പൺ, ഡച്ച് ജൂനിയർ ഓപ്പൺ വിജയങ്ങൾ ദീപികയുടെ മികവിൻറെ കിരീടങ്ങളാണ്. അണ്ടർ 15 വിഭാഗത്തിൽ ലോക ഒന്നാം നമ്പർ പദവിയും ദീപികയ്ക്കു നേടാനായി. ആറു തവണ ലോകചാംപ്യനായിട്ടുള്ള ഓസ്‌ട്രേലിയയുടെ സാറ ഫിറ്റ്സ് ജെറാൾഡാണ് ദീപികയുടെ പരിശീലകൻ.പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കാണ് ഭർത്താവ്. പുരസ്കാരങ്ങൾ
കിരീടങ്ങൾ
അവലംബംപുറം കണ്ണികൾ
|
Portal di Ensiklopedia Dunia