ദുർഗാഭായി വ്യാം

കൊച്ചി മുസിരിസ് ബിനാലെ നാലാം പതിപ്പിൽ വ്യോം പ്രോജക്റ്റ് കാണുന്നവർ

മധ്യപ്രദേശിലെ ആദിവാസി ഗോത്രമായ ഗോണ്ടുകളുടെ ചിത്രകലയായ ഭിട്ടി ചിത്രകലാ ശൈലിയിൽ നിപുണയാണ് ദുർഗാഭായി വ്യാം. ദി നൈറ്റ് ലൈഫ് ഓഫ് ട്രീസ് എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയായ ദുർഗാഭായിക്ക‌് 2008ൽ ബോലോഗണ രാഗാസി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] ടേണിങ‌് ദി പോട്ട്, ടില്ലിങ‌് ദി ലാൻഡ‌് എന്നീ പുസ്തകങ്ങൾക്ക‌് രേഖാചിത്രം വരച്ചതും ദുർഗാഭായിയാണ്. ഭർത്താവ് സുഭാഷ് വ്യാമുമായി ചേർന്ന് ഡോ. ബി ആർ അംബേദ്കറെക്കുറിച്ച് ഭീമയാന എന്ന പുസ്തകവും അവർ രചിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

  • 2008ൽ ബോലോഗണ രാഗാസി പുരസ്കാരം

കൊച്ചി-മുസിരിസ് ബിനാലെ 2018

ദസ് മോത്തിൻ കന്യകയും ജലദേവതയും (പ്രതിഷ്ഠാപനത്തിന്റെ ഒരു ഭാഗം)

ഭർത്താവ് സുഭാഷ് വ്യാമുമായി ചേർന്ന് ദുർഗാഭായി, ബിനാലെ നാലാം പതിപ്പിൽ പ്രധാനവേദിയായ ഫോർട്ട‌് കൊച്ചി ആസ്പിൻവാൾ ഹൗസിൽ ദസ് മോത്തിൻ കന്യകയും ജലദേവതയും എന്ന നാടോടിക്കഥയെ ആസ‌്പദമാക്കിയുള്ള ചിത്രപ്രതിഷ്ഠാപനമാണ് അവതരിപ്പിച്ചത്. മികച്ച സ്ത്രീപക്ഷ നാടോടിക്കഥയാണ് ദസ് മോത്തിൻ കന്യ. പെൺകുട്ടിയെ രാജകുമാരിയപ്പോലെ വളർത്തണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഗോണ്ട് കഥയിൽ അഞ്ച് സഹോദരന്മാരും കുഞ്ഞു പെങ്ങളുമാണുള്ളത്. ഈ കഥയിൽ പെങ്ങൾ വധിക്കപ്പെടുന്നതിനു മുമ്പ് പക്ഷിയായി മാറുന്നതാണ് ഗോണ്ട് നാടോടിക്കഥ. പിന്നീട് നായാട്ടിനായി സഹോദരന്മാരെത്തുമ്പോൾ അവർ പക്ഷിയായ സഹോദരിയെ തിരിച്ചറിയുന്നു. ഗോണ്ട് പാരമ്പര്യത്തിന് വിപരീതമായി പ്രത്യേകം തയ്യാറാക്കിയ പ്ലൈവുഡിലാണ് സൃഷ്ടി നടത്തിയിരിക്കുന്നത്. എന്നാൽ ചിത്രങ്ങൾക്കോ അതിൻറെ പാരമ്പര്യമായ രചനാരീതികൾക്കോ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതും പ്രത്യേകതയാണ്. മരണം വരെ അഞ്ച് സഹോദരന്മാരോടും മാതാപിതാക്കൾക്ക് പറയാനുള്ളത് ഏക സഹോദരിയുടെ സുരക്ഷയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മാത്രമാണ്.[3]

നാടോടിക്കഥയ്ക്കപ്പുറം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻറെ പ്രാധാന്യവും ഈ പ്രതിഷ്ഠാപനം മുന്നോട്ടു വയ്ക്കുന്നുണ്ട്. പുഴയും, കുരുവിയും, പാമ്പും, കാളകളുമെല്ലാം രചനകളിൽ നിറഞ്ഞു നിൽക്കുകയാണ്. ജലസംരക്ഷണത്തിൻറെ സന്ദേശമാണ് വ്യാം ദമ്പതികൾ കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. ഭോപ്പാലിലും പരിസരപ്രദേശങ്ങളിലും ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ഇവർ നടത്തി വരുന്നു.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-21.
  2. https://www.thehindu.com/news/cities/Kochi/gond-artists-tryst-with-the-folklore/article25792811.ece
  3. http://www.deshabhimani.com/art-stage/kochi-muziris-biennale/771429
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya