ദേ ഡോണ്ട് കെയർ എബൌട്ട് അസ്
മൈക്കൽ ജാക്സന്റെ ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ് ഫ്യൂച്ചർ, ബുക്ക് ഒന്ന് എന്ന ആൽബത്തിലെ അഞ്ചാമത്തെ സിംഗിൾ ആണ് '''ദേ ഡോണ്ട് കെയർ എബൌട്ട് അസ് '". 1995 ജൂൺ 16 ന് പുറത്തിറങ്ങിയ ഇതൊരു പ്രതിഷേധ ഗാനമാണ്. മൈക്കിൾ ജാക്സൺ രചിച്ചതിൽ വച്ച് ഏറ്റവും വിവാദപരമായ ഈ ഗാനത്തിന് അമേരിക്കയിൽ നിരവധി മാധ്യമ ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയിൽ പ്രധാനമായിരുന്നു ഗാനത്തിൽ ജൂതവിരുദ്ധമായ വരികൾ അടങ്ങിയിട്ടുണ്ടെന്നത്. തുടർന്ന് ജാക്സൺ ഒന്നിലധികം ക്ഷമാപണം നൽകുകയും വരികളിൽ മാറ്റം വരുത്തി ഗാനം വീണ്ടും റിക്കോർഡ് ചെയ്യപ്പെടുകയുമുണ്ടായി. എന്നിരുന്നാലും ഇത്തരം ആരോപണങ്ങളെ ജാക്സൺ എതിർത്തു. അവലോകനങ്ങൾ മനപൂർവ്വമോ അല്ലാതെയോ പാട്ടിന്റെ സന്ദർഭത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വാദിച്ചു. സ്പൈക്ക് ലീ സംവിധാനം ചെയ്ത രണ്ട് സംഗീത വീഡിയോകൾ ആണ് "ദേ ഡോണ്ട് കെയർ എബൌട്ട് അസ്" ഗാനത്തിനുണ്ടായിരുന്നത്. ആദ്യം രണ്ടു ചിത്രീകരണം നടന്നത് ബ്രസീൽ, ലെ പെലൊഉരിംഹൊ, എന്ന സാൽവഡോറിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രത്തിലും റിയോ ഡി ജനീറോ യിലെ ഫവെല യിലെ ഡോണ മാർത്ത എന്നറിയപ്പെടുന്ന സ്ഥലത്തുമായിരുന്നു. സംസ്ഥാന അധികൃതർ ഈ ഗാനത്തിന്റെ ഷൂട്ടിംഗ് 2004 ലെ ഒളിമ്പിക്സ് അരങ്ങേറുന്ന റിയോ ഡി ജനീറോയുടെ പ്രതിച്ഛായയെയും സാധ്യതകളെയും തകർക്കും എന്നു ഭയന്നു. എന്നിട്ടും, പ്രദേശവാസികൾ ഗായകനെ കണ്ടതിൽ സന്തോഷിക്കുകയും, അവരുടെ പ്രശ്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. രണ്ടാമത്തെ വീഡിയോ ജയിലിൽ ചിത്രീകരിക്കുകയും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള ഒന്നിലധികം പരാമർശങ്ങളുടെ വീഡിയോ രൂപത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വാണിജ്യപരമായി, "ദേ ഡോണ്ട് കെയർ എബൌട്ട് അസ് " എന്നത് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും സംഗീത ചാർട്ടുകളിലെ ആദ്യ മികച്ച പത്ത് ഹിറ്റുകളിൽ ഇടം പിടിച്ചു. ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഹംഗറി, ഇറ്റലി എന്നിവിടങ്ങളിൽ ഈ ഗാനം ഒന്നാം സ്ഥാനത്തെത്തി. യുഎസിൽ, ഈ ഗാനം ബിൽബോർഡ് ഹോട്ട് 100 ൽ 30 ആം സ്ഥാനത്തെത്തി. ഈ ഗാനം വിവിധ സർക്കാരുകൾക്കെതിരെയും പോലീസ്‌കാർക്കുമെതിരായ പ്രധിഷേധ സമരങ്ങളിലും, ആഫ്രിക്കൻ-അമേരിക്കൻ ജനവിഭാഗങ്ങളിലെ കറുത്തവർക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾ, വർണ്ണ വിവേചനം എന്നിവക്കെതിരെയുള്ള അന്താരാഷ്ട്ര തലത്തിലുള്ള മുന്നേറ്റമായ ബ്ലാക്ക് ലൈവ്സ് മാറ്റെർ പ്രതിഷേധങ്ങളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia