ദേവേന്ദ്ര ജാചാര്യ
ഇന്ത്യയിലെ പ്രമുഖ പാരാലിമ്പിക് ജാവലിൻ ത്രോ കായിക താരമാണ് ദേവേന്ദ്ര ജാചാര്യ. പാരാലിമ്പിക്‌സിൽ രണ്ടു സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാലിമ്പ്യനാണ് ദേവേന്ദ്ര. 2004ൽ ഏതൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ഇദ്ദേഹം ജാവലിൻ ത്രോയിൽ എഫ്-44 / 46 വിഭാഗങ്ങളിൽ സ്വർണ്ണം നേടി.[1] 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോവിൽ നടന്ന പാരാലിമ്പിക്‌സിലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര സ്വർണ്ണം നേടി. തന്റെ തന്നെ 62.15 മീറ്റർ എന്ന നിലവിലെ ലോക റെക്കോർഡ് തിരുത്തിയാണ് ഇദ്ദേഹം സ്വർണ്ണം നേടിയത്. 63.97 മീറ്റർ എന്ന പുതിയ ദൂരം എറിഞ്ഞാണ് റിയോയിൽ ഈ നേട്ടം കരസ്ഥമാക്കിയത്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനാണ് ഇദ്ദേഹം. ആദ്യകാല ജീവിതം1981 ജൂൺ 10ന് രാജസ്ഥാനിലെ ചുരു ജില്ലയിൽ ജനിച്ചു.[2] എട്ടാം വയസ്സിൽ ഒരു മരത്തിൽ കയറുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഇടതു കൈ നഷ്ടമായി.[3][4] ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ആർ ഡി സിങ്ങാണ് ദേവേന്ദ്രയുടെ പരിശീലകൻ[5][6]. നേട്ടങ്ങൾ2002ൽ സൗത്ത് കൊറിയയിൽ നടന്ന എട്ടാമത് ഫാർ ഈസ്റ്റ് ആൻഡ് സൗത്ത് പെസഫിക് (FESPIC) ഗെയിംസിൽ സ്വർണ്ണം നേടി. 20014ൽ ഏതൻസിൽ നടന്ന പാരാലിമ്പിക് ഗെയിംസിലേക്ക് യോഗ്യത നേടി. ഇദ്ദേഹത്തിന്റെ ആദ്യ പാരാലിമ്പിക് അരങ്ങേറ്റമായിരുന്നു ഇത്. ഈ ഗെയിംസിൽ ജാവലിൻ ത്രോയിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. 59.77 മീറ്റർ എന്ന ലോക റെക്കോർഡ് തിരുത്തിയാണ് 62.15 മീറ്റർ ജാവലിൻ എറിഞ്ഞത്. ഇതോടെ പാരാലിമ്പിക്‌സിൽ ഇന്ത്യയിൽ നിന്ന് സ്വർണ്ണം നേടിയ രണ്ടാമത്തെ കായിക താരമായി ഇദ്ദേഹം. പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യക്കാരൻ മുർളികാന്ത് പേട്കറാണ്.[7] 2013ൽ ലിയോണിൽ നടന്ന ഐപിസി അത്‌ലറ്റിക്‌സ് വേൾഡ് ചാംപ്യൻഷിപ്പിൽ എഫ് -46 വിഭാഗം ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി. 2014ൽ സൗത്ത്‌കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടി. 2015ൽ ദോഹയിൽ നടന്ന ഐപിസി അത്‌ലറ്റിക്‌സ് വേൾഡ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ൽ ദുബൈയിൽ നടന്ന ഐപിസി അത്‌ലറ്റിക്‌സ് ഏഷ്യ-ഓഷ്യാനിയ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി. വ്യക്തി ജീവിതംഇന്ത്യൻ റെയിൽവേയിൽ ജീവനക്കാരനായിരുന്ന ദേവേന്ദ്ര ഇപ്പോൾ സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനാണ്. മുൻ ദേശീയ കബടി ചാംപ്യൻ മഞ്ചുവാണ് ഭാര്യ. രണ്ടു മക്കളുണ്ട്.[8] പുരസ്‌കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia