2024 ഡിസംബർ 5 മുതൽ
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി
തുടരുന്ന
[1][2][3] നാഗ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. (ജനനം: 22 ജൂലൈ 1970)
മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു നായ്ക്കിനു ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും കൂടിയാണ്. 2019 മുതൽ 2022 വരെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും 2022 മുതൽ 2024 വരെ
ഏക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ
ഉപ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[4][5][6]
ജീവിതരേഖ
നാഗ്പൂർ മുൻ എംഎൽഎയായിരുന്ന ഗംഗാധർ ഫഡ്നാവിസിൻ്റേയും സരിതയുടേയും മകനായി നാഗ്‌പൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1970 ജൂലൈ 22ന് ജനിച്ചു. നാഗ്പൂരിലുള്ള ഇന്ദിര കോൺവെൻറ്, സരസ്വതി വിദ്യാലയ സ്കൂൾ, ധരംപത് ജൂനിയർ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഫഡ്നാവിസ് നാഗ്പൂർ ഗവ.ലോ കോളേജിൽ നിയമബിരുദം നേടി. ജർമനിയിലുള്ള ബർലിൻ യൂണി. നിന്ന് ബിസിനസ് മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
[7][8]
രാഷ്ട്രീയ ജീവിതം
കോളേജിൽ പഠിക്കുമ്പോഴെ എ.ബി.വി.പിയിൽ ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ഫഡ്നാവീസ് പിന്നീട് യുവമോർച്ചയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
2010-ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഫഡ്നാവീസ് 2013 മുതൽ 2015 വരെ മഹാരാഷ്ട്ര ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു.
2014 വരെ മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യ കക്ഷിയായിരുന്ന ബി.ജെ.പി
2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 27.81 % വോട്ടോടെ 122 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെയാണ് 63 സീറ്റുകൾ നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് ദേവേന്ദ്ര ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. മഹാരാഷ്ട്ര ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയും വസന്തറാവു നായ്ക്കിന് ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യത്തെ മുഖ്യമന്ത്രിയുമാണ് ദേവേന്ദ്ര ഫഡ്നാവിസ്.
2019-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് 106 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് വേണമെന്ന് 56 സീറ്റുകൾ നേടിയ ശിവസേന വാദിച്ചെങ്കിലും ബി.ജെ.പി അത് അംഗീകരിച്ച് കൊടുത്തില്ല. ഇത് മഹായുതി(ബി.ജെ.പി-ശിവസേന) സഖ്യം തകരാൻ മറ്റൊരു കാരണമായി.
2019 നവംബർ 23ന് വിമത എൻ.സി.പി നേതാവായ അജിത് പവാറിൻ്റെ പിന്തുണയോടെ മുഖ്യമന്ത്രിയായെങ്കിലും ആ സഖ്യം എൻ.സി.പി നേതാവ് ശരത് പവാർ അംഗീകരിക്കാത്തത് കൊണ്ട് നവംബർ 26ന് ഫഡ്നാവിസിന് സ്ഥാനമൊഴിയേണ്ടി വന്നു.[9]
മഹാരാഷ്ട്ര ഉപ-മുഖ്യമന്ത്രി
ശിവസേനയുടെ ആകെയുള്ള 56 നിയമസഭാംഗങ്ങളിൽ 39 പേരും ഏകനാഥ് ഷിൻഡെക്കൊപ്പം പോയതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 2022 ജൂൺ 30ന് നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പിന് മുൻപ് ജൂൺ 29ന് രാജിവച്ചതോടെ പ്രതിപക്ഷ-നേതാവായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരണത്തിന് ഗവർണറെ സമീപിച്ച് 162 പേരുടെ പിന്തുണ അറിയിച്ചു. ജൂൺ 30ന് വിമത ശിവസേന നേതാവായ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി കേന്ദ്ര-നേതൃത്വം ഉപ-മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.[10]