ദേശീയ ഗ്രാമീണ ഉപജീവന മിഷൻകേന്ദ്ര ഗ്രാമവികസന മന്ത്രാലയം വഴി നടപ്പിലാക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻ. ആർ.എൽ.എം.). സ്വർണ്ണ ജയന്തി റോസ്ഗാർ യോജനയാണ് ദേശീയ ഉപജീവന മിഷനായി 2011 ജൂണിൽ മാറ്റം വരുത്തിയത്. ആജീവിക എന്ന് പേരിട്ടിട്ടുള്ള പദ്ധതി ഘട്ടംഘട്ടമായി 600 ബ്ലോക്കുകളിലേക്കും 150 ജില്ലകളിലും നടപ്പാക്കും. നടപ്പു സാമ്പത്തിക വർഷം 3,915 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നിർവഹണ മാർഗനിർദ്ദേശങ്ങളിൽ അതത് സംസ്ഥാനങ്ങളിലെ ഗ്രാമവികസന വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഗ്രാമവികസന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് നിയമമനുസരിച്ച് ഇതിന് ചുക്കാൻ പിടിക്കേണ്ടത്. ജില്ലാതലത്തിൽ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റുകൾ, ജില്ലകളിലെ ഡി.ആർ.ഡി.എ. കളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും വ്യവസ്ഥയുണ്ട്. ബ്ലോക്ക് തലത്തിലും ഇതുസംബന്ധിച്ച സംഘടനാ സംവിധാനമുണ്ട്.[1] ഈ പദ്ധതിയിൽ ജമ്മു കശ്മീരിൽ ഒരു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകി തൊഴിൽ നൽകും. നക്‌സൽ ബാധിത ജില്ലകളിലെ മൂന്നു ലക്ഷം യുവജനങ്ങളക്ക് തൊഴിൽ നൽകും. ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനായി ‘ഭാരത് ഗ്രാമീണ ഉപജീവന ഫൗണ്ടേഷൻ വഴി പ്രത്യേക പദ്ധതിയും നടപ്പാക്കും. 12-ാം പദ്ധതിയിൽ പത്തു ലക്ഷം കുടുംബങ്ങളെ ആജീവിക പദ്ധതിയിലുൾപ്പെടുത്തും.[2] കേരളത്തിൽകുടുംബശ്രീയെ ഉപജീവന മിഷന്റെ കേരളത്തിലെ മുഖ്യനിർവഹണ ഏജൻസിയായി നിയമിച്ചത് പദ്ധതിയുടെ നിർവഹണത്തിന് വിജയ സാധ്യത വര്ദ്ധിപ്പിക്കുന്നു. ഉപജീവന മിഷന്റെ മുൻകാല പദ്ധതികളാണ് ഐ.ആർ.ഡി.പി., എസ്.ജി.എസ്.വൈ. പദ്ധതികൾ ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനഈ പദ്ധതി 2014 ൽ ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ ലയിച്ചു.[3] അവലംബം
പുറം കണ്ണികൾവെബ്സൈറ്റ്[1] Archived 2012-10-05 at the Wayback Machine |
Portal di Ensiklopedia Dunia