ദേശീയ തലസ്ഥാനമേഖലഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയും അതിനോട് ചേർന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേർത്ത് അറിയപ്പെടുന്നതാണ് ദേശീയ തലസ്ഥാനമേഖല ( നാഷണൽ കാപിറ്റൽ റീജിയൺ National Capital Region അഥവ എൻ.സി.ആർ NCR). ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ കൂടിച്ചേർന്നതാണ് ദേശീയ തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീർണ്ണം 33,578 കി.m2 (12,965 ച മൈ) ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീർണ്ണം കൂടിയ നഗരസമൂഹമാണ്. ചരിത്രംദേശീയ തലസ്ഥാനമേഖല (നാഷണൽ കാപിറ്റൽ റീജിയൺ ) എന്ന ആശയം 1962 ലെ ഡെൽഹി മാസ്റ്റർ പ്ലാൻ ആസൂത്രണ പദ്ധതിയിലാണ്. ഡെൽഹിയുടെ ചുറ്റുപാടുകളുള്ള നഗരങ്ങളെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആസൂത്രണ പദ്ധതി കൊണ്ടു വന്നത്. ഇതോടു കൂടി തന്നെ ഡെൽഹിയിലെ ഉയരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ജന സാന്ദ്രത അടുത്ത പ്രദേശത്ത് ഉൾക്കൊള്ളുക വഴി, ഡെൽഹിയിലെ ജനസാന്ദ്രത കുറക്കുക എന്നതും പ്രധാന ഉദ്ദേശ്യമായിരുന്നു. സംസ്ഥാനങ്ങൾ
നാലു സംസ്ഥാനങ്ങൾക്കാണ് എൻ.സി.ആർ ൽ പ്രധാനമായും ഭാഗങ്ങളുള്ളത്. ഇവ താഴെ പറയുന്നവയാണ്. ഡെൽഹിതലസ്ഥാന നഗരമായ ഡെൽഹി എൻ.സി.ആർ ലെ പ്രധാന സംസ്ഥാനമാണ്. ഹരിയാനഡെൽഹിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ മൊത്തം 13,413 കി.m2 (5,179 ച മൈ) വിസ്തീർണ്ണം എൻ.സി.ആർ ൽ ഉണ്ട്. ഇതിൽപ്പെടുന്ന ജില്ലകൾ താഴെപ്പറയുന്നവയാണ്.
(1 lakh = 100,000) രാജസ്ഥാൻഡെൽഹിയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ ഡെൽഹിയുമായി അതിര് പങ്കുവെക്കുന്നില്ലെങ്കിലും എൻ.സി.ആർ ലേക്ക് സുപ്രധാന പങ്ക് നൽകുന്നു. ജില്ല താഴെ പറയുന്നവയാണ്. ഉത്തർ പ്രദേശ്ഉത്തർ പ്രദേശ് എൻ.സി.ആർ ലേക്ക് പ്രധാന സംഭാവനകൾ നൽകുന്നു. ഇതിലെ എൻ.സി.ആർ. ൽ പെടുന്ന ജില്ലകൾ താഴെ പറയുന്നവയാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia