ദേശീയ ദുരന്ത പ്രതികരണ സേന
ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന സേനയാണ് ദേശീയ ദുരന്ത നിവാരണ സേന (National Disaster Response Force (NDRF))[3] :section 44–45 . ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) യുടെ കീഴിലാണ് ദേശീയ ദുരന്ത പ്രതികരണ സേന [4][5]. ഘടന![]() ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് 16 ബറ്റാലിയൻ ഉണ്ട്. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ (BSF, CRPF, ITBP, SSB, CISF, Assam Rifles) സൈനികരാണ് ഇതിൽ സേവനം ചെയ്യുന്നത്. ഓരോ ബറ്റാലിയനിലും ആയിരത്തിൽപ്പരം സേനാംഗങ്ങൾ ഉണ്ടായിരിക്കും [6]. പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ മനുഷ്യസൃഷ്ടിയായ ആണവദുരന്തങ്ങൾ, രാസ ദുരന്തങ്ങൾ തുടങ്ങിയവയും നേരിടുന്നതിന് ഈ സേനാംഗങ്ങൾക്ക് സാധിക്കുന്നു[7]. വിന്യാസംദുരന്തമുഖത്തേക്ക് എത്തുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 12 ബറ്റാലിയൻ വിന്യസിച്ചിട്ടുള്ളത്. ഇപ്പോൾ നിലവിലുള്ള കേന്ദ്രങ്ങൾ: [8]
അവലംബം
|
Portal di Ensiklopedia Dunia