ദേശീയ യുവജനദിനംജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1984ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചത്[1]. 1985 മുതൽ എല്ലാ വർഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു. ഭാരതത്തിലെ സന്ന്യാസിമാരിൽ പ്രമുഖനായ വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാടുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്വാമി വിവേകാനന്ദന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്[2]. ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു. യുവജന സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, സംഗീതം, ഘോഷയാത്രകൾ എന്നിവ യുവജന ദിനത്തോടനുബന്ധിച്ച് നടത്താറുണ്ട്. സ്വാമി വിവേകാനാന്ദൻറെ കൃതികളും പ്രഭാഷണങ്ങളും യുവജനങ്ങൾക്ക് ഉത്തമ പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്[3]. ഇതുകൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia