ദേശീയ സുരക്ഷാസേന
തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.എൻ.എസ്,ജി. എന്ന ചുരുക്ക നാമത്തിലും അറിയപ്പെടുന്നു. English: National Security Guards (N.S.G.) 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്.[1] തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുമാത്രമായാണ് ഇപ്പോൾ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്. വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്.[1] എന്നാൽ ഈ സേന പോലീസിന്റേയോ മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തരത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല. ഇന്ത്യൻ കരസേനയിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് കമാൻഡോകളെ നിയമിക്കുന്നത്.
ചരിത്രംപഞ്ചാബിലെ തീവ്രവാദപ്രവര്ത്തനങ്ങൾ നടന്നിരുന്ന കാലത്താണ് ഇന്ത്യ ഒരു പ്രത്യേക കമാൻഡോ വിഭാഗത്തിന്റെ് ആവശ്യം മനസ്സിലാക്കിയത്.പഞ്ചാബിലെ സുവര്ണ്ക്ഷേത്രം ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ താവളമാകിമാറ്റി.ക്ഷേത്രത്തെ ഭീകരരുടെ കൈയിൽനിന്നും മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984),ലക്ഷ്യം നേടിയെങ്കിലും അതിനു വലിയവില നൽകേണ്ടിവന്നു.ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിക്കുകയും ഒട്ടേറെ പേർക്കു ജീവൻ നഷ്ട്ടപെടുകയും ചെയ്തു.ഈ അവസ്ഥയിൽനിന്നും ആണ് ഇന്ത്യയിൽ കമാൻഡോ വിഭാഗം രുപീകരിക്കുനതിനു അവസരമൊരുങ്ങിയത്. 1984-ലാണ് എൻ.എസ്.ജി.ക്ക് രൂപം കൊടുത്തത്. 1985-ൽ നാഷണൽ സെക്കൂരിറ്റി ആക്റ്റ് പാർലമെന്റ്റിൽ അവതരിപ്പിക്കപ്പെട്ടു. ഈ ആക്റ്റിൽ നിർവചിക്കപ്പെട്ട തരത്തിലുള്ള (ബോംബ് പോലുള്ള സ്ഫോടകവസ്തുക്കളും തോക്കുൾപ്പടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്തെ/ജനങ്ങളെ ആക്രമിക്കുകയോ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം തകർക്കുകയോ ചെയ്യുക) ഭീകരപ്രവർത്തനങ്ങളെ ചെറുക്കാനായാണ് എൻ.എസ്.ജി. രൂപീകൃതമായത്. ബ്രിട്ടനിലെ എസ്.എ.എസ്., ജർമ്മനിയിലെ ജി.എസ്.ജി.-9 എന്നീ സുരക്ഷാസേനകളെ മാതൃകയാക്കിയാണ് ദേശീയ സുരക്ഷാസേന രൂപവത്കരിച്ചത്. കമാൻഡോ ഓപ്പറേഷനുകൾ1985-ൽ പഞ്ചാബിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്താനാണ് ദേശീയ സുരക്ഷാസേനയെ ആദ്യമായി നിയോഗിച്ചത്. ഇപ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനും ഈ സേനയെ ഉപയോഗിച്ചുവരുന്നു. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാനും കമാൻഡോകളെ നിയോഗിച്ചിരുന്നു. ദേശീയ സുരക്ഷാസേനയുടെ പല പ്രവർത്തനങ്ങളും പൊതുജനങ്ങൾ സാധാരണ അറിയാറില്ല. അറിയപ്പെട്ട ചില കമാൻഡോ ഓപ്പറേഷനുകൾ ചുവടെ:
സംഘടനഏകദേശം 14,500 പേരാണ് ഈ സേനയിലുള്ളത്. എൻ.എസ്.ജി. ക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. സ്പെഷൽ ആക്ഷൻ ഗ്രൂപ്പും(എസ്.എ.ജി. S.A.G.) സ്പെഷൽ റേഞ്ചേഴ്സ് ഗ്രൂപ്പും (എസ്,ആർ,ജി. S.R.G.). ഇതിൽ അംഗബലം കൂടുതൽ ഉള്ളത് എസ്.എ.ജി.യിലാണ്. മുൻസൈനികരോ അർദ്ധസൈനികരോ ആണ് അധികവും. മൊത്തം സേനയെ നാലുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1) അഡ്മിനിസ്റ്റ്രേറ്റീവ് ഡയറക്റ്ററേറ്റ് 2) ഓപ്പറേഷൻസ് ഡയറക്റ്ററേറ്റ് 3) പരിശീലന കേന്ദ്രം 4) സാമ്പത്തികകേന്ദ്രം എന്നിവയണാവ. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് (SAG)ഇന്ത്യൻ കരസേനയിൽ നിന്നുമുള്ള സൈനികർ ആണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. സൈന്യത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് ഇവരെ നിയമിക്കുന്നത്. കമാൻഡോ ഓപ്പറേഷനുകളുടെ ചുമതലയും നേതൃതം നൽകുന്നതും ഈ വിഭാഗമാണ്. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ പ്രധാന ചുമതല ഇവർക്കാണ്. സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് (SRG)അർദ്ധസൈനിക വിഭാഗങ്ങൾ, പോലീസ് എന്നിവയിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് ഇതിലേക്ക് നിയമനം. ഈ വിഭാഗത്തിൽ ഉള്ളവർ കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നോ സംസ്ഥാന പോലീസ് സേനകളിൽ നിന്നോ ഉള്ളവരാണ്. വിവിഐപി- വിഐപി സുരക്ഷാ ചുമതല, സായുധ ഓപ്പറേഷനുകളുടെ സമയത്ത് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് വേണ്ട സൗകര്യങ്ങൾ ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. റാങ്കുകൾഉദ്യോഗസ്ഥർ
കീഴ്ദ്യോഗസ്ഥർ
അവലംബം
|
Portal di Ensiklopedia Dunia