ദ് ന്യൂയോർക്ക് ടൈംസ്
ന്യൂയോർക് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ദിനപത്രമാണ് ദ് ന്യൂയോർൿ ടൈംസ്(The New York Times). 1851 സെപ്റ്റംബർ 18 മുതൽ ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 122-ഓളം പുലിറ്റ്സർ പുരസ്കാരങ്ങൾ ഈ ദിനപത്രത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ മറ്റൊരു വാർത്താമാധ്യമത്തിനും ഇത്രയും പുലിറ്റ്സർ പുരസ്കാരങ്ങൾ ലഭിച്ചിട്ടില്ല.[3][4] ദ് ന്യൂയോർക് ടൈംസിന്റെ വെബ് സൈറ്റും അമേരിക്കയിൽ വളരെ പ്രചാരമുള്ള ഒന്നാണ്. ഏറ്റവും അധികം വരിക്കാറുള്ള ന്യൂയോർക്കിലെ ദിനപത്രവും, അമേരിക്കയിലെ മൂന്നാമത്തെ ദിനപത്രവുമാണ് ദ് ന്യൂയോർക് ടൈംസ്. ദ് വോൾ സ്ട്രീറ്റ് ജേർണൽ, യുഎസ്എ റ്റുഡെ എന്നിവയാണ് വരിക്കാരുടെ എണ്ണത്തിൽ ന്യൂയോർക് ടൈംസിന് മുന്നില്ലുള്ള ദിനപത്രങ്ങൾ. ദ് ന്യൂയോർക് ടൈംസ് കമ്പനിക്കാണ് ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം. ഇന്റർനാഷണൽ ഹെറാൽഡ് ട്രിബ്യൂൺ, ദ ബോസ്റ്റൺ ഗ്ലോബ് എന്നി പത്രങ്ങളും ഇവരുടെ ഉടമസ്ഥതയിലുണ്ട്. ഓൾ ദ് ന്യൂസ് ദാറ്റ്സ് ഫിറ്റ് റ്റു പ്രിന്റ് എന്നാണ് പത്രത്തിന്റെ ആദർശവാക്യം. ന്യൂയോർക് ടൈംസിന്റെ ആദ്യപേജിൽ മുകളിൽ ഇടതു മൂലയിലായി ഇത് അച്ചടിക്കുന്നു.[5] വിവിധ ഭാഗങ്ങളായാണ് ഈ പത്രം സംയോജിപ്പിച്ചിരിക്കുന്നത്. വാർത്തകൾ, അഭിപ്രായങ്ങൾ, സാമ്പത്തികം, കല, ശാസ്ത്രം, കായികം, ജീവിതശൈലി, വീട്ടറിവ് തുടങ്ങി വിവിധ വിഷയങ്ങൾ ദ് ന്യൂയോർക് ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia