ദ്രവ ഓക്സിജൻ![]() ![]() എയറോസ്പേസ്, അന്തർവാഹിനി, വാതക വ്യവസായങ്ങളിൽ അല്ലെങ്കിൽ മെഡിക്കൽ (സിലിണ്ടറിൽ സൂക്ഷിക്കാൻ മാത്രമാണ് ദ്രവരൂപം) ഉപയോഗത്തിന് ഉപയോഗിക്കുന്ന ഓക്സിജന്റെ ദ്രാവക രൂപമാണ് ദ്രവ ഓക്സിജൻ എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പൊതു ഉപയോഗത്തിലുള്ള ഇംഗ്ലീഷ് പേര് ആണ് ലിക്വിഡ് ഓക്സിജൻ (LOx, LOX, LOXygen അല്ലെങ്കിൽ Lox എന്നിങ്ങനെ ചുരുക്കി വിളിക്കുന്നു). 1926-ൽ റോബർട്ട് എച്ച്. ഗോഡാർഡ് കണ്ടു പിടിച്ച ഇത്[1] ആദ്യത്തെ ദ്രാവക-ഇന്ധന റോക്കറ്റിൽ ഓക്സിഡൈസറായി ഉപയോഗിച്ചു, ഈ പ്രയോഗം ഇന്നും തുടരുന്നു. ഓക്സിജന്റെ ദ്രവീകരണം വലിയ അളവിൽ സംഭരണവും എളുപ്പത്തിൽ കൊണ്ടുപോകുന്നതും സാധ്യമാക്കുന്നു. ഭൌതിക ഗുണങ്ങൾദ്രവ ഓക്സിജൻ ഇളം സിയാൻ നിറമുള്ള ശക്തമായ പാരാമാഗ്നറ്റിക് പദാർഥം ആണ്.[2] 1.141 kg/L (1.141 g/ml) ഡെൻസിറ്റി ഉള്ള ദ്രവ ഓക്സിജൻ ദ്രാവക ജലത്തേക്കാൾ അല്പം സാന്ദ്രതയുള്ളതാണ്. ഇതിന്റെ ഫ്രീസിങ് പോയന്റ് 54.36 K (218.79 °C) യും, തിളനില 90.19 K (−182.96 °C; −297.33 °F) യും ആണ്. ദ്രവ ഓക്സിജന്റെ എക്സ്പാൻഷൻ അനുപാതം 1:861 ആയതിനാൽ, ഇത് ശ്വസന ഓക്സിജനുള്ള ഒരു സ്രോതസ്സായും ഉപയോഗിക്കുന്നു.[3][4] ഇതിന്റെ ക്രയോജനിക് സ്വഭാവം കാരണം, ദ്രാവക ഓക്സിജൻ അത് സ്പർശിക്കുന്ന വസ്തുക്കൾ അങ്ങേയറ്റം പൊട്ടുന്നതാക്കാൻ കാരണമാകും. ദ്രവ ഓക്സിജൻ വളരെ ശക്തമായ ഓക്സിഡൈസിംഗ് ഏജന്റാണ്. ജൈവവസ്തുക്കൾ ദ്രവ ഓക്സിജനിൽ വേഗത്തിലും ഊർജ്ജസ്വലതയിലും കത്തും. കൂടാതെ, ദ്രാവക ഓക്സിജൻ കുതിർക്കുകയാണെങ്കിൽ, കൽക്കരി ബ്രിക്കറ്റുകൾ, കാർബൺ ബ്ലാക്ക് മുതലായ ചില വസ്തുക്കൾ തീപ്പൊരികൾ പതിച്ചാൽ പ്രവചനാതീതമായി പൊട്ടിത്തെറിച്ചേക്കാം. അസ്ഫാൽറ്റ് ഉൾപ്പെടെയുള്ള പെട്രോകെമിക്കലുകളും പലപ്പോഴും ഈ സ്വഭാവം പ്രകടിപ്പിക്കുന്നു.[5] ദ്രവ ഓക്സിജന്റെ സാധാരണ മർദ്ദത്തിലെ സർഫസ് ടെൻഷൻ 13.2 ഡൈൻ/സെന്റിമീറ്ററാണ്.[6] ഉപയോഗങ്ങൾ![]() വാണിജ്യ വ്യവസായങ്ങളിൽ , ദ്രവ ഓക്സിജനെ ഒരു വ്യാവസായിക വാതകമായി (ഇൻഡസ്ട്രിയൽ ഗ്യാസ്) തരംതിരിച്ചിരിക്കുന്നു, ഇത് വ്യാവസായിക, മെഡിക്കൽ ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നു. വായുവിൽ സ്വാഭാവികമായി കാണപ്പെടുന്ന ഓക്സിജനിൽ നിന്ന്, ഒരു ക്രയോജനിക് എയർ സെപ്പറേഷൻ പ്ലാന്റിലെ ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ വഴി ദ്രവ ഓക്സിജൻ ലഭിക്കുന്നു. ഓക്സിഡൈസർ എന്ന നിലയിലും ആശുപത്രികളിലും ഉയർന്ന ഉയരത്തിലുള്ള വിമാനങ്ങളിലും ശ്വസിക്കുന്നതിനുള്ള വാതക ഓക്സിജന്റെ സ്രോതസ് ആയി ഉപയോഗിക്കാനുമുള്ള ദ്രവ ഓക്സിജന്റെ തന്ത്രപരമായ പ്രാധാന്യം വ്യോമസേന വളരെക്കാലം മുൻപ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1985 ൽ അമേരിക്കൻ വ്യോമസേന യുഎസ്എഎഫ് എല്ലാ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലും സ്വന്തമായി ഓക്സിജൻ ഉൽപാദന സൌകര്യങ്ങൾ നിർമ്മിക്കാനുള്ള ഒരു പരിപാടി ആരംഭിച്ചു.[7][8] റോക്കറ്റ് പ്രൊപ്പല്ലന്റായി![]() ബഹിരാകാശ റോക്കറ്റ് പ്രൊപ്പല്ലന്റായി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ക്രയോജനിക് ലിക്വിഡ് ഓക്സിഡൈസർ പ്രൊപ്പല്ലന്റാണ് ദ്രവ ഓക്സിജൻ. ഇത് സാധാരണയായി ദ്രവ ഹൈഡ്രജൻ, മണ്ണെണ്ണ അല്ലെങ്കിൽ മീഥെയ്ൻ എന്നിവയുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്നു. ദ്രാവക ഇന്ധനമുള്ള ആദ്യത്തെ റോക്കറ്റിൽ ഇന്ധനമായി ഉപയോഗിച്ചത് ദ്രവ ഓക്സിജൻ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ വി-2 മിസൈൽ, എ-സ്റ്റോഫ്, സൌർസ്റ്റോഫ് എന്നീ പേരുകളിൽ ദ്രവ ഓക്സിജൻ ഉപയോഗിച്ചു. 1950-കളിൽ ശീതയുദ്ധകാലത്ത് അമേരിക്കയുടെ റെഡ്സ്റ്റോൺ, അറ്റ്ലസ് റോക്കറ്റുകളും സോവിയറ്റ് ആർ-7 സെമിയോർക്ക ദ്രവ ഓക്സിജൻ ഉപയോഗിച്ചിരുന്നു. പിന്നീട്, 1960കളിലും 1970കളിലും അപ്പോളോ സാറ്റേൺ റോക്കറ്റുകളും സ്പേസ് ഷട്ടിൽ പ്രധാന എഞ്ചിനുകളും ദ്രവ ഓക്സിജൻ ഉപയോഗിച്ചു. 2020ൽ താഴെ പറയുന്നവ ഉൾപ്പടെ പല റോക്കറ്റുകളും ദ്രവ ഓക്സിജൻ ഉപയോഗിച്ചിരുന്നു.
മെഡിക്കൽ ഉപയോഗംമെഡിക്കൽ ഉപയോഗത്തിനുള്ള ദ്രവ ഓക്സിജൻ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എന്ന് അറിയപ്പെടുന്നു. എൽഎംഒ എന്നത് ഇത് മനുഷ്യശരീരത്തിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ശുദ്ധമായ ഓക്സിജൻ മാത്രമാണ്.[10] ശുദ്ധമായ ഓക്സിജൻ ഉപയോഗിക്കുന്ന ലിക്വിഡ് ഓക്സിജൻ തെറാപ്പി, ഉയർന്ന അളവിൽ ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മിക്കപ്പോഴും നിർദ്ദേശിക്കപ്പെടുന്നു.[11] ഇതിനായി പല പ്രധാന ആശുപത്രികളിലും ലിക്വിഡ് ഓക്‌സിജൻ ടാങ്കുകളും ബെഡ്‌സൈഡ് ഡെലിവറി സംവിധാനവുമുണ്ട്.[12] ചരിത്രം
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia