ദ്വിധ്രുവ ട്രാൻസിസ്റ്റർഅർദ്ധചാലകങ്ങൾക്കൊണ്ട് നിർമ്മിക്കപ്പെട്ട മൂന്ന് പിന്നുകൾ(കാലുകൾ) ഉള്ള ഒരു ഇലക്ട്രോണിക്സ് ഉപകരണമാണ് ദ്വിധ്രുവ ട്രാൻസിസ്റ്റർ(ഇംഗ്ലീഷ്:Bipolar Junction Transistor). സിഗ്നലുകളുടെ ഉച്ചത വർദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവർത്തിക്കുവാനുമായാണ് ഇലക്ടോണിക്സ് സർക്യൂട്ടുകളിൽ ദ്വിധ്രുവ ട്രാൻസിസ്റ്റർ ഉപയോഗിക്കുന്നത്. ഇത്തരം ട്രാൻസിസ്റ്ററുകളുടെ പ്രവർത്തനം ഇലക്ട്രോണുകളേയും ഇലക്ട്രോൺ ദ്വാരത്തേയും അടിസ്ഥാനമാക്കിയുള്ളതിനാലാണ് ഇവയെ ദ്വിധ്രുവ ട്രാൻസിസ്റ്റർ എന്നു വിളിക്കുന്നത്. വ്യത്യസ്ത ചാർജ്ജ് മേഖലകൾ സന്ധിക്കുന്നിടത്തെ ചാർജ്ജ് വാഹകരായ കണികകളുടെ സ്വതന്ത്രവും സ്വാഭാവികവുമായ പരസ്പര മിശ്രണം മൂലമാണ് ദ്വിധ്രുവ ട്രാൻസിസ്റ്ററുകളിൽ ചാർജ്ജ് ഒഴുകുന്നത്. ഏകധ്രുവ ട്രാൻസിസ്റ്ററുകളായ ഫീൽഡ് എഫക്ട് ട്രാൻസിസ്റ്ററുകളുടെ പ്രവർത്തനത്തിൽ നിന്നും വ്യത്യസ്തമാണ് ദ്വിധ്രുവ ട്രാൻസിസ്റ്ററുകളിലേത്. ഏകധ്രുവ ട്രാൻസിസ്റ്ററുകളിൽ ഡ്രിഫ്റ്റ് പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു തരം ചാർജ്ജ് വാഹകരെ ഉള്ളു. എന്നാൽ ദ്വിധ്രുവ ട്രാൻസിസ്റ്ററിലെ സംഗ്രാഹക(കളക്ടർ) വൈദ്യുതിയുടെ ഒഴുക്ക് ഉയർന്ന ഗാഢതയിലുള്ള എമിറ്ററിൽ നിന്നും ബേസിലേക്കുള്ള ന്യൂനപക്ഷ വാഹകരുടെ സംഗ്രാഹകത്തിലേക്കുള്ള മിശ്രണം മൂലമാണ്, അതിനാൽ ദ്വിധ്രുവ ട്രാൻസിസ്റ്ററുകളെ ന്യൂനപക്ഷ വാഹക ഉപകരണം എന്നും വിളിക്കുന്നു. പ്രവർത്തനംഅവലംബംപുറത്തേക്കുള്ള കണ്ണികൾBipolar junction transistors എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia