ധനലക്ഷ്മി ബാങ്ക്
കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് ധനലക്ഷ്മി ബാങ്ക്. 1927 ൽ ആണ് ബാങ്ക് ആരംഭം കുറിച്ചത്.[3] ചരിതം11,000 രൂപയുടെ മൂലധനവും 7 ജീവനക്കാരുമായി 1927 നവംബർ 14 ന് തൃശ്ശൂരിൽ ധനലക്ഷ്മി ബാങ്ക് പ്രവർത്തനം ആരംഭിച്ചു. 1977 ൽ ഇത് ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായി മാറി. ഇന്ന് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഢ്, ഗോവ, ഹരിയാന എന്നിവിടങ്ങളിൽ 280 ശാഖകളും 398 എ.ടി.എമ്മുകളും ബാങ്കിനുണ്ട്. ബിസിനസ് അവലോകനം![]() ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം 2015-16 ആദ്യ കാലയളവിൽ 12.58 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിലെ നഷ്ടം 22.71 കോടി രൂപയാണ്. ബജാജ് അലയൻസ് സഹകരണം2009ൽ ധനലക്ഷ്മി ബാങ്ക് ബജാജ് അലയൻസുമായി സഹകരണം ആരംഭിച്ചു. ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നടുത്തവ സംബന്ധിച്ചാണ് കരാർ. 2017 വരെ ധനലക്ഷ്മി ബാങ്ക് 365 കോടി രൂപയുടെ ബിസിനസ് ഇടപാടുകൾ ബജാജ് അലയൻസിനായി ചെയ്തിട്ടുണ്ട്.[4] ക്രെഡിറ്റ് കാർഡുകൾ2010 മാർച്ചിൽ ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം, ഗോൾഡ് ക്രെഡിറ്റ് കാർഡുകൾ ആരംഭിച്ചു.[5] അവലംബം
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia