ധാക്ക സർവ്വകലാശാലയിലെ കൂട്ടക്കൊല 1971
ബംഗ്ലാദേശിന്റെ വിമോചനവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ധാക്ക സർവ്വകലാശാല. ബംഗ്ലാദേശ് വിമോചനസമരത്തിനു ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു സ്ഥാപനം കൂടിയാണ് ധാക്ക സർവ്വകലാശാല. 1971 മാർച്ച് മാസത്തിൽ ബംഗ്ലാദേശിന്റെ വിമോചനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ പ്രസിഡന്റായിരുന്ന യാഹ്യാ ഖാന്റേയും, രാഷ്ട്രീയനേതാവായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയുടേയും നേതൃത്വത്തിൽ ഓപ്പറേഷൻ സർച്ച് ലൈറ്റ് എന്നൊരു സൈനിക നടപടി ആരംഭിച്ചിരുന്നു. ഈ സൈനിക നടപടിയുടെ ഭാഗമായിട്ടായിരുന്നു ധാക്ക സർവ്വകലാശാലയിൽ നടന്ന കൂട്ടക്കൊല. പശ്ചാത്തലംഇന്ത്യാ വിഭജനത്തിനു മുമ്പ് പാസ്സാക്കിയ ലാഹോർ പ്രഖ്യാപനത്തെത്തുടർന്ന് മുസ്ലീം ജനവിഭാഗത്തിനു പ്രത്യേക രാജ്യം വേണമെന്ന ആശയത്തിനു വീണ്ടും ജീവൻ വെച്ചു. എന്നാൽ ബ്രിട്ടീഷ് ഭരണാധികാരികൾ അതിനു സമ്മതം നൽകുവാൻ തയ്യാറായില്ല. 1947 ൽ ഇന്ത്യാ പാകിസ്താൻ എന്നീ രണ്ടു രാജ്യങ്ങൾ നിലവിൽ വന്നതോടെ, ഏറേയും മുസ്ലിം ജനവിഭാഗം താമസിക്കുന്ന ബംഗ്ലാദേശ്, കിഴക്കൻ പാകിസ്താൻ എന്നും അറിയപ്പെട്ടു. കിഴക്കൻ പാകിസ്താന്റെ ഭരണം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു.[1] 1971 മാർച്ച് 25 ന് കിഴക്കൻ പാകിസ്താനിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണസംവിധാനം നിലവിൽ വന്നുവെങ്കിലും, അതിനെ അംഗീകരിച്ചുകൊടുക്കാൻ പടിഞ്ഞാറൻ പാകിസ്താൻ തയ്യാറായിരുന്നില്ല. ബംഗ്ലാദേശിന്റെ വിമോചന ആവശ്യത്തിനു ചെവികൊടുക്കാതെ അതിനെ അടിച്ചമർത്താനായിരുന്നു പാകിസ്താൻ ശ്രമിച്ചത്. ഓപ്പറേഷൻ സർച്ച് ലൈറ്റ് എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാകിസ്താൻ ബംഗ്ലാദേശിന്റെ ഭരണ കൈയ്യടക്കാൻ തീരുമാനിച്ചു. 1971 മാർച്ച് 26 നു അവാമി ലീഗ് നേതാവ്, ഷെയ്ഖ് മുജീബുർ റഹ്‌മാൻ സ്വതന്ത്ര ബംഗ്ലാദേശ് നിലവിൽ വന്നതായി പ്രഖ്യാപിച്ചു. പാകിസ്താന്റെ അധികാരം തിരികെപിടിക്കാൻ പാകിസ്താൻ ഭരണകൂടവും തീരുമാനിച്ചതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടു.[2][3] കൂട്ടക്കൊല1971 മാർച്ച് 25 രാത്രി പാകിസ്താൻ സൈന്യം ധാക്ക സർവ്വകലാശാല ആക്രമിച്ചു. പതിനെട്ടാം പഞ്ചാബി റെജിമെന്റ്, 22 ആം പഷ്തൂൺ റെജിമെന്റ്, 32 ആം പഞ്ചാബി റെജിമെന്റ് എന്നിവ കൂടാതേ നിരവധി ബറ്റാലിയനുകളും സൈനിക നടപടിയിൽ പങ്കെടുത്തു. ടാങ്കുകളും, യന്ത്രവത്കൃത തോക്കുകളും, റോക്കറ്റ് ലോഞ്ചറുകളുമൊക്കെയായി ഇവർ ധാക്ക സർവ്വകലാശാലയെ മൂന്നു ഭാഗത്തു നിന്നും വളഞ്ഞു.[4] അധ്യാപകരുടെ മരണംസർവ്വകലാശാലയിലെ പത്തോളം അധ്യാപകർ ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു.
വിദ്യാർത്ഥികളുടെ മരണംഇൻഡിപെന്റന്റ് ബംഗ്ലാദേശ് സ്റ്റുഡന്റ്സ് മൂവ്മെന്റ് കൗൺസിൽ എന്ന സംഘടയുടെ പേരിൽ ഒരു നിസ്സഹകരണ പ്രസ്ഥാനം ധാക്ക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തുടങ്ങിയിരുന്നു. ഓപ്പറേഷൻ സർച്ച് ലൈറ്റിന്റെ ആദ്യ ലക്ഷ്യവും ഈ സംഘടനയായിരുന്നു. 1975 മാർച്ച് 25 നു ജഹ്രുൾ ഹോഗ് ഹാളിൽ നിന്നും, അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ഛത്രാ ലീഗിന്റെ എല്ലാ വിദ്യാർത്ഥി നേതാക്കളും രക്ഷപ്പെട്ടിരുന്നു. പ്രൊഫസ്സർ. കെ.എ.മുനിമിന്റെ കണക്കു പ്രകാരം ഈ ഹാളിലുണ്ടായിരുന്നു 200 ഓളം വിദ്യാർത്ഥികളെ സൈന്യം കൊലപ്പെടുത്തി. 12 മണിയോടെ ജഗന്നാഥ ഹാളിൽ കടന്ന സൈന്യം, കണ്ണിൽ കണ്ട എല്ലാവരേയും വകവരുത്തി. 34 വിദ്യാർത്ഥികൾ ജഗന്നാഥ ഹാളിൽ മാത്രം കൊല്ലപ്പെട്ടു. പുറമേ നിന്നും വിദ്യാർത്ഥികളുടെ അതിഥികളായി എത്തിയവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടികളുടെ പൊതു ശയനമുറിയിലേക്കു ഇരച്ചു കയറിയ സൈന്യം, രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെ തുരുതുരാ നിറയൊഴിച്ചു. ഏതാണ്ട് 300 ഓളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി, മിലിറ്ററി കൺട്രോൾ റൂമിൽ നിന്നുമുള്ള സന്ദേശത്തിൽ വ്യക്തമായതായി അന്നത്തെ അമേരിക്കൻ കൗൺസിലർ ജനറലായിരുന്ന ആർച്ചർ ബ്ലഡ് തന്റെ ദ ക്രുവൽ ബർത്ത് ഓഫ് ബംഗ്ലാദേശ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[7] ജീവനക്കാരുടെ മരണംജുഹുറുൾ ഹാൾ ആക്രമിച്ച സൈന്യം, അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തി. ചിലരേയെല്ലാം കുടുംബത്തോടൊപ്പമാണ് വകവരുത്തിയത്. പ്രസിഡന്റ് ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരേയും സൈന്യം കൊലപ്പെടുത്തി. അവലംബം
|
Portal di Ensiklopedia Dunia