ധിരുഭായി അംബാനി
റിലയൻസ് ഇൻഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു ധിരുഭായി (Sindhi: धीरूभाई) എന്നറിയപ്പെടുന്ന ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി (Sindhi: धीरजलाल हीराचंद अंबानी). (28 ഡിസംബർ, 1932 - 6 ജൂലൈ 2002). 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി. ഇന്ന് ഈ കമ്പനി നോക്കി നടത്തുന്നത് പ്രധാനമായും തന്റെ രണ്ട് മക്കളായ അനിൽ അംബാനി, മുകേഷ് അംബാനി എന്നിവരാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ ഒന്നാണ് റിലയൻസ്.[1] അദ്ദേഹത്തിൻറെ മരണശേഷം 2016-ൽ, കച്ചവടത്തിലേയും ഇന്ഡസ്ട്രിയിലേയും സംഭാവനകൾ കണക്കിലെടുത്തു ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പദവിയായ പദ്മ വിഭൂശൺ നൽകി രാജ്യം ആദരിച്ചു. 1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ് സ്ഥാപിച്ചത് ധീരുഭായ് അംബാനിയാണ്, 2012-ലെ കണക്കനുസരിച്ചു 85000 ഉദ്യോഗസ്ഥരുള്ള ഈ കമ്പനിയാണ് കേന്ദ്ര സർക്കാരിൻറെ ആകെയുള്ള നികുതി വരുമാനത്തിൻറെ 5 ശതമാനം നൽകുന്നത്. 2012-ലെ കണക്കനുസരിച്ചു ഫോർച്ച്യൂൺ 500 പട്ടികയിൽ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയാണ് റിലയൻസ് ഇന്ഡസ്ട്രീസ്. പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia