വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
മലയാള സിനിമയിലെ ഒരു നടൻ ആണ് ധ്യാൻ ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂരിലെതലശ്ശേരിസ്വദേശി ആണ്. 1988 ഡിസംബർ 20ന് ജനനം. അദ്ദേഹത്തിന്റെ സഹോദരൻ വിനീത് അറിയപ്പെടുന്ന നടനും, സംവിധായകനും, ഗായകനും ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.[2] ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്ഷം ആദ്യം ആരംഭിക്കും.[3]