2021 ജൂലൈ 7 മുതൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി തുടരുന്ന ഒഡീസയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്
ധർമ്മേന്ദ്ര പ്രധാൻ (ജനനം : 26 ജൂൺ 1969).
2012 മുതൽ രാജ്യസഭാംഗമായ പ്രധാൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി, കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2]
ജീവിതരേഖ
ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും പ്രധാന സംഘാടകരിലൊരാളായ ഇദ്ദേഹം മുൻ ബി.ജെ.പി എം.പി ഡോ. ദേബേന്ദ്ര പ്രധാന്റെ മകനാണ്.
എം.എയാണ് വിദ്യാഭ്യാസ യോഗ്യത.
പതിനാറാം ലോക്സഭയിലെ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്നു ധർമ്മേന്ദ്ര പ്രധാൻ (26 ജൂൺ 1969). 2012-ൽ ബീഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പതിനാലാം ലോക്സഭയിലേക്ക് ഒഡീഷയിലെ ദിയോഗാർഹ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
[3]
രാഷ്ട്രീയ ജീവിതം
2021-തുടരുന്നു : കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി