നട്ട്ക്രാക്കർ (പക്ഷി)
കാക്കകൾ ഉൾപ്പെടുന്ന കോർവിഡെ (Corvidae) കുടുംബത്തിൽപ്പെടുന്ന ഒരിനം പക്ഷിയാണ് നട്ട്ക്രാക്കർ. പ്രധാനമായും രണ്ട് സ്പീഷീസിൽപ്പെട്ട നട്ട്ക്രാക്കറുകളാണ് കണ്ടുവരുന്നത്-വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന ന്യൂസിഫ്രാഗാ കൊളംബിയാനയും യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്ന ന്യൂസിഫ്രാഗാ കാരിയോകറ്റേക്റ്റെസും (ഓൾഡ് വേൾഡ് നട്ട് ക്രാക്കർ).[1]
ഏഷ്യയിലും യൂറോപ്പിലും കണ്ടുവരുന്ന നട്ട് ക്രാക്കറുകൾക്ക് തവിട്ടുനിറമാണുള്ളത്. ശൈത്യകാലത്തേക്കാവശ്യമായ ഭക്ഷണം ഇവ നേരത്തേ കരുതിവയ്ക്കാറുണ്ട്. കാട് മൂടിയ മലനിരകളിലാണ് ഇവ കൂട് കൂട്ടാറുള്ളത്. മധ്യയൂറോപ്പും ഏഷ്യയുമാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. നിലനിൽക്കുന്ന സ്പീഷീസുകൾ
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia