നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമാണ് നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ. ഈ ചിത്രത്തിന് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നല്ല സംവിധായകനുള്ള പുരസ്‌കാരവും 69 ാമത് ഗ്ലോബ് പുരസ്കാരവും ഗോൾഡൻ ബർളിൻ പുരസ്‌കാരമുൾപ്പടെ നാല്പതോളം മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചു. 84-ആം അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു[1]. കഥാ സംഗ്രഹംടെഹ്റാനിൽ ജീവിക്കുന്ന നാദിറും സമിനും പതിന്നാലു വർഷങ്ങളായി വിവാഹിതരായിട്ട്. അവർക്ക് തെർമ എന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയുമുണ്ട്. അൾഷിമേഴ്‌സ് ബാധിച്ച നാദിറിന്റെ പിതാവും അവർക്കൊപ്പമാണ് താമസം. സിമിന് തന്റെ ഭർത്താവ് നാദെറും മകൾ തെർമെയുമായി ഇറാൻ വിടാൻ ആഗ്രഹമുണ്ട്. എന്നാൽ അൽഷിമേഴ്സ് രോഗബാധിതനായ സ്വന്തം പിതാവിനെ ഉപേക്ഷിക്കാൻ നാദെർ തയ്യാറാകുന്നില്ല. സിമിൻ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കോടതി അനുവദിക്കുന്നില്ല. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു. ഇറാൻ പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചർച്ചയ്ക്കു സമർപ്പിക്കുന്നുണ്ട്. പകൽ നേരങ്ങളിൽ പിതാവിനെ നോക്കാൻ റസിയ എന്ന സ്ത്രീയെ നാദിർ വാടകയ്‌ക്കെടുക്കുന്നു. അവർ ഗർഭിണിയും അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ മാതാവുമാണ്. ഒരിക്കൽ റസിയ വീട്ടിലാരുമില്ലാത്തപ്പോൾ നാദിറിന്റെ പിതാവിനെ കട്ടിലിൽ കെട്ടിയിട്ട ശേഷം പുറത്തു പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ[2] തെർമേ എന്ന പതിനൊന്നുകാരിയെ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ മകൾ സരിന ഫർഹാദി ആണ് അവതരിപ്പിച്ചിട്ടുള്ളത് .[3] പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia