നമാദ്ഗി ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ തലസ്ഥാനപ്രദേശത്തിന്റെ തെക്ക്-പടിഞ്ഞാറായി, ന്യൂ സൗത്ത് വെയിൽസിലെ കോസിയൂസ്കോ ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്ന സംരക്ഷിതപ്രദേശമാണ് നമാദ്ഗി ദേശീയോദ്യാനം. ഇത് കാൻബെറയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഓസ്ട്രേലിയൻ തലസ്ഥാന പ്രദേശത്തിന്റെ വിസ്തീർണ്ണത്തിന്റെ ഏകദേശം 46% ശതമാനം വരും. [3] പകിട്ടേറിയ ഗ്രാനൈറ്റ് പർവ്വതങ്ങളോടെയുള്ള ഓസ്ട്രേലിയൻ ആൽപ്സ് പർവ്വതനിരയുടെ വടക്കൻ ഭാഗത്തെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. ഇതിലെ ആവാസവ്യവസ്ഥകൾ മഞ്ഞ് മൂടിയ വനങ്ങൾക്കിടയിലുള്ള പുല്ല് വളർന്നു നിൽക്കുന്ന സമതലങ്ങൾ മുതൽ ആൽപ്പൈൻ മൈതാനങ്ങൾ വരെയുള്ളവ ഉൾപ്പെടുന്നു. ഈസ്റ്റേൺ ഗ്രേ കങ്ഗാരുകൾ, വല്ലബികൾ, വോമ്ബാറ്റുകൾ, മാഗ്പികൾ, റോസെല്ലകൾ, റെവനുകൾ തുടങ്ങി സാധാരണ കാണപ്പെടുന്ന ജീവികൾ ഉൾപ്പെടുന്ന ഇവിടുത്തെ ജീവസമ്പത്ത് വ്യത്യസ്തമാണ്. കാൻബറയ്ക്ക് ആവശ്യമുള്ള ജലത്തിന്റെ ഏകദേശം 85% ദേശീയോദ്യാനത്തിലെ ജലസംഭരണമേഖല നൽകുന്നു. ഈ ദേശീയോദ്യാനം ഐ. യു. സി. എന്നിന്റെ കാറ്റഗറി 2 ൽപ്പെടുന്ന സംരക്ഷിതപ്രദേശമായി വർഗ്ഗീകരിച്ചിരിക്കുന്നു. [2] ചിത്രശാലഅവലംബം
Namadgi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia