നമ്മ മെട്രോ
ഇന്ത്യയിലെ പ്രധാന നഗരമായ ബെംഗളൂരുവിൽ നിലവിലുള്ള ഒരു അതിവേഗ റെയിൽ ഗതാഗത മാർഗ്ഗമാണ് ബെംഗളൂരു മെട്രോ റെയിൽവേ അഥവാ നമ്മ മെട്രോ (കന്നട:ಬೆಂಗಳೂರು ಮೆಟ್ರೊ) . ഇതിന്റെ നിർമ്മാണവും നടത്തിപ്പും നടത്തുന്നത് ബെംഗളൂരു മെട്രൊ റെയിൽ കോർപ്പറേഷൻ ആണ്. 66 തീവണ്ടീനിലയങ്ങളും രണ്ട് പാതകളുമുണ്ട്. ഇതിന്റെ പാളത്തിന്റെ വീതി സ്റ്റാൻഡേർഡ് ഗേജ് ആണ്. ചരിത്രംഡെൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പ്രൊജക്ട് റിപ്പോർട്ടിൽ ഒന്നാം ഘട്ടത്തിൽ 32 സ്റ്റേഷനുകൾ അടങ്ങുന്ന 33 കി. മി. നീളത്തിൽ ഭൂഗർഭ, ഉപരിതല മാർഗങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നു. 2007 ൽ ബി.എം.ആർ.സി.എൽ വടക്കോട്ടുള്ള എക്സ്റ്റൻഷൻ കൂടി രണ്ടാം ഘട്ടത്തിൽ യെശ്വന്ത്പൂർ മുതൽ പീനിയ വരെയും തെക്കോട്ടുള്ള് എക്സ്റ്റൻഷൻ ആർ. വി. റോഡ് മുതൽ ബനശങ്കരി വരെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതു കൂടി ചേരുമ്പോൾ ഒന്നാം ഘട്ടത്തിൽ 41 കി. മി നീളവും 36 സ്റ്റേഷനുകളും ഉൾപ്പെടും. മെട്രൊ ഔട്ടർ റിംഗ് റോഡുമായി ഘടിപ്പിക്കുകയും അതുമൂലം യാത്രക്കാരുടെ എണ്ണ കൂട്ടുക എന്നതുമായിരുന്നു ഈ എക്സ്റ്റൻഷനുകളുടെ ഉദ്ദേശം.[1] നിർമ്മാണ പ്രവർത്തനങ്ങൾ 2005ൽ തുടങ്ങാനിരുന്നതായിരുന്നു. പക്ഷേ കർണാടക സർക്കാർ മാറിയതുമൂലം ഇതു വൈകുകയുണ്ടായി. സർക്കാർ മാറിയതിനുശേഷം ഈ മെട്രോ പദ്ധതി ബാംഗ്ലൂർ നഗരത്തിന് അനുകൂലമാണോ എന്ന വിഷയത്തിൽ ധാരാളം ചർച്ചകൾ നടക്കുകയുണ്ടായി. പിന്നീട് 2006 ഏപ്രിൽ 25-ന് കേന്ദ്ര കാബിനറ്റ് ഈ പദ്ധതി അനുവദിച്ചു. ഇതിനുള്ള ഇതു വരെ കണക്കാക്കിയിരിക്കുന്ന തുക രൂപ. 54.5 ബില്യൺ ആണ്. [2] തറക്കല്ലിടൽ ചടങ്ങ് 2006 ജൂൺ 24-ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിർവഹിച്ചു.[3] 2007ൽ പ്രാരംഭ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി. [4] എം.ജി. റോഡ് മുതൽ ബൈയ്യപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി കമൽ നാഥ് പൊതുജനത്തിനു തുറന്നു കൊടുത്തു.[5] [6] 2016 ഏപ്രിൽ 30-ന് പർപ്പിൾ പാത പൂർണ്ണമായി തുറന്നു. 2017 ജൂൺ 18-ന് ആദ്യ ഘട്ടം പൂർത്തിയായി.[7] പാതകൾഒന്നാം ഘട്ടംവടക്ക തെക്ക് പാത (പച്ച പാത)![]() ![]() ബെംഗളുരു നഗരത്തിന്റെ വടക്കുപടിഞ്ഞാറ് മുതൽ തെക്കുപടിഞ്ഞാറ് വരെയുള്ള പച്ച പാത ജാലഹള്ളി, പീനിയ, യശ്വന്ത്പുര, കെമ്പേഗൗഡ, ചിക്കപേട്ടെ, ലാൽബാഗ്, ജയനഗർ, ബാനശങ്കരി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. 24.2 കിലോമീറ്റർ നീളമുള്ള പാതയിൽ 24 മെട്രോ-നിലയങ്ങളുണ്ട്. സമ്പിഗേ രസ്തേ മുതൽ നാഷണൽ കോളേജ് വരെയുള്ള ഭാഗം മണ്ണിനടിയിലാണ്. പർപ്പിൾ പാതയുമായി കെമ്പേഗൗഡയിലും രണ്ടാം ഘട്ടത്തിലെ മഞ്ഞ പാതയുമായി ആർ. വി. റോഡിലും ഇന്റർചേഞ്ജുകളുണ്ട്. മൂന്ന് കോച്ച് തീവണ്ടികളാണ് ഈ പാതയിൽ ഓടുന്നത്. നിലവിലുള്ള മെട്രോ-നിലയങ്ങൾ - നാഗസാന്ദ്ര, ദാസരഹള്ളി, ജാലഹള്ളി, പീനിയ ഇൻഡസ്ട്രി, പീനിയ, ഗോരഗൂണ്ട പാളയ, യശ്വന്ത്പുര, സാന്ദൽ സോപ്പ് ഫാക്റ്ററി, മഹാലക്ഷ്മി, രാജാജി നഗർ, മഹാകവി കുവെമ്പു റോഡ്, ശ്രീരാമപുര, സമ്പിഗേ റോഡ് / മന്ത്രി ചത്വരം, നാദപ്രഭു കെമ്പേഗൗഡ / മജെസ്റ്റിക്, ചിക്കപേട്ടെ, ക്രിഷ്ണ രാജേന്ദ്ര മാർക്കറ്റ്, നാഷണൽ കോളേജ്, ലാൽബാഗ്, സൌത്ത് എൻഡ് സർക്കിൾ, ജയനഗർ, ആർ. വി. റോഡ്, ബാനശങ്കരി, ജയപ്രകാശ് നഗർ, യേലാച്ചേനഹള്ളി കിഴക്ക് - പടിഞ്ഞാറ് പാത (പർപ്പിൾ പാത)നഗരത്തിന്റെ കിഴക്ക് നിന്നും പടിഞ്ഞാറ് വരെ പോകുന്ന പർപ്പിൾ പാത ബയ്യപ്പനഹള്ളി, മദ്രാസ് റോഡ്, എം. ജി. റോഡ്, കബൺ പാർക്ക്, കെമ്പേഗൗഡ, ഹോസഹള്ളി, മൈസൂർ റോഡ് എന്നീ സ്ഥലങ്ങളിലൂടെ പോകുന്നു. 18.2 കിലോമീറ്റർ നീളമുള്ള പാതയിൽ 17 മെട്രോ-നിലയങ്ങളുണ്ട്. എം. ജി. റോഡ് മുതൽ മഗഡി റോഡ് വരെയുള്ള ഭാഗം മണ്ണിനടിയിലാണ്. പച്ച പാതയുമായി കെമ്പേഗൗഡയിലും രണ്ടാം ഘട്ടത്തിലെ ചുവപ്പു പാതയുമായി എം. ജി. റോഡിലും ഇന്റർചേഞ്ജുകളുണ്ട്. ആറ് കോച്ച് തീവണ്ടികളാണ് ഈ പാതയിൽ ഓടുന്നത്. കിഴക്ക് പടിഞ്ഞാറ് പാത നിർമ്മിക്കുന്നതിനുള്ള കരാർ കിട്ടിയിരിക്കിന്നത് നവയുഗ എൻജീനീയറിംഗ് എന്ന കമ്പനിക്കാണ്. [8] നിലവിലുള്ള മെട്രോ-നിലയങ്ങൾ - (കിഴക്ക്) - ബയ്യപ്പനഹള്ളി, സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗർ, ഹാലാസുരു, ട്രിനിറ്റി, എം. ജി. റോഡ്, കബൺ പാർക്ക്, ബീ. ആർ. അംബേദ്കർ / വിധാന സൗധ, സർ എം. വിശ്വേശ്വരയ്യ / സെന്റ്രൽ കോളേജ്, നാദപ്രഭു കെമ്പേഗൗഡ / മജെസ്റ്റിക്, സിറ്റി റെയിൽവേ സ്റ്റേഷൻ, മഗഡി റോഡ്, ഹോസഹള്ളി, വിജയനഗർ, അത്തിഗുപ്പെ, ദീപാഞ്ജലി നഗർ, മൈസൂർ റോഡ് രണ്ടാം ഘട്ടംമൂന്നു പാതകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. മഞ്ഞ പാത നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ആർ. വി. റോഡ് മുതൽ തെക്കുകിഴക്ക് ബൊമ്മസാന്ദ്ര വരെയും ചുവപ്പ് പാത വടക്കുകിഴക്കു നാഗവാര മുതൽ തെക്കുകിഴക്ക് ഗൊട്ടിഗെരെ വരെയും നീല പാത തെക്ക് സിൽക്ക് ബോർഡ് മുതൽ കിഴക്ക് കൃഷ്ണരാജപുരം വരെയുമാണ്. ഇതിനു പുറമേ ആദ്യ രണ്ട് പാതകളും നീട്ടുകയും ചെയ്യും.[9] മൂന്നാംഘട്ടംനഗരത്തിന്റെ വടക്കുഭാഗത്തുനിന്നും വിമാനത്താവളം വരെ ഒരു പാതയും ഔട്ടർ റിങ്ങ് റോഡിലൂടെ രണ്ട് പാതകളുമാണ് മൂന്നാം ഘട്ടത്തിലുള്ളത്. നിർമ്മാണംവണ്ടികൾനമ്മ മെട്രോയുടെ വൈദ്യുത തീവണ്ടികൾ നിർമ്മിക്കുന്നത് ഭാരത എർത്ത് മൂവേഴ്സ് ലിമിറ്റഡ്, ഹ്യുണ്ടായ്, മിത്സുബിഷി എന്നീ കമ്പനികൾ ചേർന്നാണ്.[10] വണ്ടികളിൽ എയർ കണ്ടീഷനിങ്ങും വൈഫൈയും ലഭ്യമാണ്.[11] മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമ്മായി ചില സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. വൈദ്യുതി750 വോൾട്ട് ഡൈറക്റ്റ് കറണ്ടാണ് നമ്മ മെട്രോയിൽ ഉപയോഗിക്കുന്നത്. 1.4 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ വൈദ്യുതനിലയം ബയ്യപ്പനഹള്ളിയിലും പീന്യയിലുമായി സ്ഥാപിക്കും. പൂന്തോട്ടങ്ങൾമെട്രോയ്ക്കായി നിർമ്മിക്കുന്ന തൂണുകളിൽ ചെടികൾ വളർത്താൻ ഹൈഡ്രോബ്ലൂം എന്ന കമ്പനിയെ അനുവദിച്ചിട്ടുണ്ട്. ഇത് അന്തരീക്ഷമലിനീകരണം കുറയ്ക്കുമെന്നാണ് പ്രതീക്ഷ.[12] വർഷംതോരും ഏതാണ്ട് ഏട്ട് കോടി ലിറ്റർ മഴവെള്ളം സംഭരിക്കാനും പദ്ധതിയുണ്ട്.[13] ടിക്കറ്റുകൾ![]() ![]() യാത്രക്കാർക്ക് ടോക്കണുകളോ സ്മാർട്ട് കാർഡുകളോ ഉപയോഗിക്കാം. സ്മാർട്ട് കാർഡുകൾ ഒന്നിൽക്കോടുതൽ തവണ ഉപയോഗിക്കാം. ഇവ ഉപയോഗിക്കുന്നതിന് 15% ഡിസ്കൗണ്ടും നൽകുന്നുണ്ട്.[9] പ്രവർത്തനംഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ രാത്രി പതിനൊന്നു മണി വരെയും ഞായറാഴ്ചകളിൽ രാവിലെ ഏഴു മണി മുതൽ രാത്രി പതിനൊന്നു മണി വരെയും തീവണ്ടികൾ ഓടുന്നു. നാലുമുതൽ പത്തു മിനിട്ട് വരെയാണ് രണ്ട് തീവണ്ടികൾ തമ്മിലുള്ള ദൂരം.[14][15] അവലംബം
പുറത്തേക്കുള്ള കണ്ണികൾNamma Metro എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia