നരകൂർട്ട്, തെക്കൻ ഓസ്ട്രേലിയ
തെക്കൻ ഓസ്‌ട്രേലിയയിലെ ചുണ്ണാമ്പുകൽ തീരപ്രദേശത്തായി, അഡലെയ്ഡിന് ഏകദേശം 336 കിലോമീറ്റർ തെക്കുകിഴക്കായും റിഡോച്ച് ഹൈവേയിൽ (A66) ഗാംബിയർ പർവതത്തിന് 100 കിലോമീറ്റർ വടക്കായും സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് നരകൂർട്ട്. ചരിത്രം1845-ൽ സ്കോട്ടിഷ് പര്യവേക്ഷകനായ വില്യം മാക്കിന്റോഷ് സ്ഥാപിച്ച കിൻക്രെയ്ഗ്, 1847 ൽ ഒരു സർക്കാർ കുടിയേറ്റ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട നരകൂർട്ട് എന്നീ രണ്ടു പട്ടണങ്ങളുടെ സംയോജനത്തിലൂടെയാണ് നരകൂർട്ട് പട്ടണം രൂപീകൃതമായത്. നിരവധി അക്ഷരവിന്യാസങ്ങളിലൂടെ കടന്നുപോയ ഈ പട്ടണത്തിന്റെ പേര് ഒഴുകുന്ന വെള്ളത്തിന്റെ സ്ഥലം അല്ലെങ്കിൽ വലിയ ജലഗർത്തം എന്നർത്ഥം വരുന്ന തദ്ദേശീയ പദത്തിൽനിന്നാണെന്ന് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. 1850 കളിൽ വിക്ടോറിയൻ ഗോൾഡ് റഷിലേയ്ക്ക് പോയി വന്നിരുന്ന ആളുകൾക്കായുള്ള ഒരു സേവന പട്ടണമായാണ് ഇത് വളർന്നുവന്നത്. 1853 മാർച്ച് 22 ന് ഇവിടെ ഒരു പോസ്റ്റ് ഓഫീസ് തുറക്കുകയും 1861 വരെയുള്ള കാലത്ത് ഇത് മൊസ്ക്വിറ്റോ പ്ലെയിൻസ് എന്നറിയപ്പെടുകയും ചെയ്തു.[5] അവലംബം
|
Portal di Ensiklopedia Dunia