നരവന്തപു ദേശീയോദ്യാനം
നരവന്തപു (മുമ്പ് "ആസ്ബറ്റോസ് റേഞ്ച്" എന്നറിയപ്പെട്ടിരുന്നു) ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ടാസ്മാനിയയുടെ വടക്കൻ തീരപ്രദേശത്ത്, ബാസ് കടലിടുക്കിനോട് ചേർന്ന്, പടിഞ്ഞാറ് പോർട്ട് സോറലിനും കിഴക്ക് ടമാർ നദീമുഖത്തിനും ഇടയിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഡെവൺപോർട്ടിന് 20 കിലോമീറ്റർ കിഴക്കായും ലോൺസ്റ്റോണിന് 60 കിലോമീറ്റർ വടക്കുപടിഞ്ഞാറായും ഹൊബാർട്ടിന് 250 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രം1976 ജൂൺ 29 ന് ആസ്ബറ്റോസ് റേഞ്ച് ദേശീയ ഉദ്യാനമായി ഇത് ആദ്യം സംരക്ഷിച്ചിരുന്നു. 'ആസ്ബറ്റോസ്' എന്ന വാക്ക് സന്ദർശകരെ ഇവിടെനിന്നു പിന്തിരിപ്പിക്കുന്നു എന്ന ആശങ്കയെത്തുടർന്ന് 2000 ൽ ഇതിന്റെ പേര് നരവന്തപു എന്നാക്കി മാറ്റി. ഉദ്യാനത്തിനുള്ളിലെ വെസ്റ്റ് ഹെഡ്, ബാഡ്ജർ ഹെഡ് എന്നീ തീരദേശ മുനമ്പുകളെ പരാമർശിക്കുന്ന 'നരവന്തപു' എന്ന പേര് തദ്ദേശീയമായി ഉരുത്തിരിഞ്ഞ പദമാണ്.[1]
അവലംബം
|
Portal di Ensiklopedia Dunia