നരസിംഹ്‌പൂർ ജില്ല
മധ്യപ്രദേശിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ് നരസിംഹ്പൂർ. വടക്കു നർമദാനദിക്കും തെക്കു സത്പുരാ നിരകൾക്കും മധ്യേയുള്ള ഇടുങ്ങിയ എക്കൽ തടത്തിൽ, സമുദ്രനിരപ്പിൽ നിന്ന് സുമാർ 353 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സരസിംഹ്പൂരിന് 5133 ച.കി.മീ. വിസ്തൃതിയുണ്ട്. നരസിംഹക്ഷേത്രമാണ് ജില്ലാനാമത്തിന് ആധാരം.
സമ്പദ്ഘടനനരസിംഹ്പൂർ ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷികമേഖലയ്ക്കാണ് പ്രാമുഖ്യം. മുഖ്യവിളകളിൽ ഗോതമ്പ്, ജോവർ, എണ്ണക്കുരുക്കൾ എന്നിവ ഉൾപ്പെടുന്നു. വനവിഭവങ്ങളും കൽക്കരി-മാർബിൾ നിക്ഷേപങ്ങളും ജില്ലയുടെ സമ്പദ് വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്. ജില്ലാ വിസ്തൃതിയുടെ 24 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളധികവും ഉഷ്ണമേഖലാ ഇലപൊഴിയും വിഭാഗത്തിൽപ്പെട്ടവയാണ്. നിരവധി തേക്കിൻ കാടുകളും ജില്ലയിലുണ്ട്. പ്രധന ജലസ്രോതസ്സുകൾനർമദാനദിയും പോഷകനദികളുമാണ് നരസിംഹ്പൂരിലെ പ്രധാന ജലസ്രോതസ്സുകൾ. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ നദികളിൽ പ്രധാനനദികൾ ഒഴികെ മിക്കവയും വേനൽക്കാലത്ത് വറ്റിവരണ്ടുപോവുക പതിവാണ്. ജനങ്ങളും വിദ്യാഭ്യാസവുംനരസിംഹ്പൂർ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്; മുസ്ലിങ്ങൾക്കാണ് രണ്ടാം സ്ഥാനം. ഹിന്ദിയാണ് മുഖ്യവ്യവഹാര ഭാഷ.
എന്നിവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia