നവയുഗ് എക്സ്പ്രസ്സ്
ഇന്ത്യൻ റെയിൽവേയുടെ തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, ശ്രീമാതാ വൈഷ്ണോദേവീ കത്ര റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പ്രതിവാര എക്സ്പ്രസ്സ് തീവണ്ടിയാണ് നവയുഗ് എക്സ്പ്രസ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന തീവണ്ടിയാണ് നവയുഗ്. ഭാരതത്തിലെ 6 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന തീവണ്ടി ഈ യാത്രയിൽ ഏകദേശം 4609 കിലോമീറ്റർ യാത്രചെയ്ത് ദീർഘദൂരം ഓടുന്ന യാത്രാവണ്ടികളിൽ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. തിരുനെൽവേലി ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച് തമിഴ്നാട്ടിലൂടെ, ആന്ധാപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തരപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, പഞ്ചാബ്, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെ യാത്രചെയ്ത് ശ്രീമാതാ വൈഷ്ണോദേവീ കത്രയിൽ എത്തിച്ചേരുന്നു. മംഗലാപുരത്തുനിന്നും (നമ്പർ 16687) 68 മണിക്കൂർ, 05 മിന്നിട്ടും, ശ്രീമാതാ വൈഷ്ണോദേവീ കത്രയിൽ നിന്നും തിരിച്ച് തിരുനെൽവേലി വരെ എത്താൻ (നമ്പർ 16688) 66 മണിക്കൂർ 30 മിനിട്ടുമാണ് നവയുഗിന്റെ യാത്രാസമയം. കടന്നുപോകുന്ന സംസ്ഥാനങ്ങൾതമിഴ്നാട് -- ആന്ധ്ര -- തമിഴ്നാട് -- ആന്ധ്രാപ്രദേശ് -- മഹാരാഷ്ട്ര -- മദ്ധ്യപ്രദേശ് -- ഉത്തർപ്രദേശ് -- രാജസ്ഥാൻ -- ഹരിയാന -- ഡൽഹി -- പഞ്ചാബ് -- ജമ്മു കാശ്മീർ |
Portal di Ensiklopedia Dunia