നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ
2020 സെപ്റ്റംബർ 30 മുതൽ കുവൈത്തിലെ അമീറും കുവൈറ്റ് മിലിട്ടറി ഫോഴ്സിന്റെ കമാൻഡറുമാണ് നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ ( അറബി: نواف الأحمد الجابر الصباح ). 2020 സെപ്റ്റംബർ 29 ന് അർദ്ധസഹോദരനും കുവൈറ്റ് അമീറുമായിരുന്ന സബ അൽ അഹ്മദ് അൽ ജാബർ അൽ സബയുടെ മരണത്തെത്തുടർന്ന് നവാഫ് രാജ്യത്തിന്റെ പരമോന്നതാധികാര സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ഫെബ്രുവരി 7 ന് നവാഫിനെ കിരീടാവകാശിയായി നാമനിർദേശം ചെയ്തിരുന്നു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ 1937 ജൂൺ 25 ന് ജനിച്ചു. [1] കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബയുടെ മകനാണ്. [2] കുവൈത്തിലെ വിവിധ സ്കൂളുകളിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. [3] തൊഴിൽ മേഖലകുവൈറ്റ് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഷെയ്ഖ് നവാഫ്, 58 വർഷത്തിലേറെയായി വിവിധ ഭരണ ഉത്തരവാദിത്തങ്ങളിൽ കുവൈത്തിൽ സേവനമനുഷ്ഠിക്കുന്നു. 25-ാം വയസ്സിൽ 1962 ഫെബ്രുവരി 21 ന് ഹവല്ലിയുടെ ഗവർണറായി നിയമിതനായ അദ്ദേഹം, 1978 മാർച്ച് 19 വരെ ഈ പദവി വഹിച്ചു. [4] 1978 ൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു [5] [6] 1988 ജനുവരി 26 വരെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചു. [7] ഗൾഫ് യുദ്ധത്തെ, തുടർന്ന് 1991 ഏപ്രിൽ 20 ന് തൊഴിൽ, സാമൂഹിക കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രിയായി ഷെയ്ഖ് നവാഫിനെ നിയമിക്കുകയും 1992 ഒക്ടോബർ 17 വരെ ഈ പദവി വഹിക്കുകയും ചെയ്തു. 1994 ഒക്ടോബർ 16 ന് ഷെയ്ഖ് നവാഫിനെ കുവൈറ്റ് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിക്കുകയും 2003 വരെ ആ പദവി വഹിക്കുകയും ചെയ്തു. [6] [8] [9] [10] അതേ വർഷം തന്നെ അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്തു. [11] [5] അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ സമിതിയിൽ ദേശീയ ഐക്യത്തെ പിന്തുണയ്ക്കുന്ന പരിപാടികളിൽ പ്രധാന പങ്കുവഹിച്ചത് ഷെയ്ഖ് നവാഫ് ആണ്. [12] 2006 ഫെബ്രുവരി 7 ന് ഒരു അമീരി ഉത്തരവ് പ്രകാരം, ശൈഖ് നവാഫിനെ കിരീടാവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. [6] [13] [14] 2020 സെപ്റ്റംബർ 29 ന് ശൈഖ് സബ അന്തരിച്ചു, ദേശീയ അസംബ്ലി യോഗത്തിൽ നവാഫിനെ കുവൈത്തിന്റെ അമീറായി പ്രഖ്യാപിക്കുകയും ചെയ്തു . [15] [16] [17] സ്വകാര്യ ജീവിതംശൈഖ് നവാഫ് സുലൈമാൻ അൽ ജസീം അൽ ഗാനിമിന്റെ മകളായ ഷെരീഫ സുലൈമാൻ അൽ ജസീം അൽ-ഗാനിമിനെയാണ് വിവാഹം കഴിച്ചത്. നാല് ആൺമക്കളും ഒരു മകളുമുണ്ട്. [18] [19] ബഹുമതികൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia