നവാബ് രാജേന്ദ്രൻ
പ്രശസ്തനായ ഒരു മലയാളി പൊതു പ്രവർത്തകൻ ആയിരുന്നു നവാബ് രാജേന്ദ്രൻ (1950 – ഒക്ടോബർ 10, 2003). ടി.എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം . "നവാബ്" രാജേന്ദ്രൻ 1950-ൽ പയ്യന്നൂരിലാണ് ജനിച്ചത്[1]. കുഞ്ഞിരാമ പൊതുവാളും ഭാർഗവിയമ്മയും ആണ് മാതാപിതാക്കൾ[1]. പൊതുതാൽപര്യ ഹർജികളിലൂടേയാണ് രാജേന്ദ്രൻ പ്രശസ്തനാകുന്നത്[1]. രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണം ആയി നിലകൊള്ളുന്നു. അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ് ഓഫീസർ ജയറാം പടിക്കൽ അവസാന കാലത്ത് "നല്ലൊരു മനുഷ്യന്റെ ജീവിതവും, ജോലിയും തകർത്തെറിഞ്ഞതിൽ" പശ്ചാത്തപിച്ചിരുന്നു. പേരിനുപിന്നിൽതൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "നവാബ്" എന്ന പത്രത്തിലുടെയാണ് രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ "നവാബ് രാജേന്ദ്രൻ" എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ശ്രദ്ധേയമായ സംഭവങ്ങൾമുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ മുഖ്യപ്രതിയാകുമായിരുന്ന "തട്ടിൽ കൊലക്കേസ്" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ് മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത് നവാബ് രാജേന്ദ്രനാണ് എന്നു പറയപ്പെടുന്നു. അതിനുശേഷം ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത് കോൺഗ്രസുകാർ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ് രാജേന്ദ്രൻ പിന്നീട് അനീതിക്ക് എതിരായി പോരാടിയത് നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ് സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന് (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി. രാഷ്ട്രീയനേതാക്കൾക്കെതിരെ ഉണ്ടായ സംഭവങ്ങൾപൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകൾ ബിന്ദുവിനെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്. നിയമനടപടികൾനിരന്തരം വ്യവഹാരങ്ങൾ നടത്തിയ നവാബ് രാജേന്ദ്രനെ ശല്യക്കാരനായ വ്യവഹാരി ആയി പ്രഖ്യാപയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറൽ ഒരിക്കൽ കോടതിയിലെത്തി. പക്ഷേ കോടതി ഈ ഹർജി ഫയലിൽ പോലും സ്വീകരിച്ചില്ല. ഹർജ്ജി തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി സുകുമാരൻ നടത്തിയ പ്രസ്താവന ഇതായിരുന്നു. -ഒരു വ്യക്തിയേയോ പ്രവർത്തനത്തേയോ കേന്ദ്രീകരിച്ചല്ല നവാബ് രാജേന്ദ്രന്റെ വ്യവഹാരം. ഭരണ - പ്രതിപക്ഷ ഭേദമെന്യേ അതുണ്ട്. രാഷ്ട്രീയക്കാരും പത്രാധിപന്മാരും മുഖ്യമന്ത്രിമാരും സ്പീക്കർമാരും ജഡ്ജിമാർ പോലുമുണ്ട്. ചിലപ്പോഴൊക്കെ പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ വ്യവഹാരങ്ങൾ സഹായകരമാവുന്നുണ്ട്- ഈ പ്രസ്താവന നവാബിന് ഒരു തിലകമാവുകയാണ് ചെയ്തത്. നവാബിനെ കുറിച്ചുള്ള ലേഖനങ്ങൾപത്രപ്രവർത്തകനായ കമൽ റാം സജീവ് നവാബ് രാജേന്ദ്രനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്[2]. നവാബ് നൽകിയ കേസിന്റെ കഥകളാണ് നവാബ് രാജേന്ദ്രൻ ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം എന്ന ഈപുസ്തകത്തിലെ വിഷയം. അവാർഡ്അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ പരിഗണിച്ച് മാനവസേവാ അവാർഡ് നവാബിന് ലഭിച്ചിട്ടുണ്ട് [3]. അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോർച്ചറി നിർമ്മാണത്തിനായി നവാബ് നൽകിയിരുന്നു. അന്ത്യനാളുകൾക്യാൻസർ രോഗബാധിതനായ നവാബ് രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു[4]. ഹോട്ടൽ മുറിയിൽ അവശനായി കിടന്നിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച്, പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്ത മൃതേദഹം തിരുവനന്തപുരം മെഡിക്കൽകോളേജ് അനാട്ടമി ഡിപ്പാർട്ടമെൻറിന് കൈമാറുകയും ചെയ്തു. എന്നാൽ, ശരീരം അഴുകുകയും, തുടർന്ന് രഹസ്യമായി മറവ് ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. അവലംബം
|
Portal di Ensiklopedia Dunia