നവീനശിലായുഗ വാസ്തുവിദ്യ![]() പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നവീനശിലായുഗത്തിൽ നിലനിന്നിരുന്ന വാസ്തുവിദ്യയാണ് നവീനശിലായുഗ വാസ്തുവിദ്യ (ഇംഗ്ലീഷിൽ :Neolithic architecture) . ക്രിസ്തുവിനും 10000 വർഷങ്ങൾ മുൻപ് തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ നവീനശിലായുഗം ആരംഭിച്ചിരുന്നു. ഇവിടെനിന്ന് പിന്നീട് മറ്റുദേശങ്ങളിലേക്കും ഇത് വ്യാപിച്ചു. തെക്ക്കിഴക്കൻ അന്റോളിന, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെല്ലാം തന്നെ ക്രിസ്തുവിനും 8000 വർഷങ്ങൾക്ക് മുൻപ് ശിലായുഗ സംസ്കാരം നിലനിന്നിരുന്നു. യൂറോപ്യന്മാർ എത്തുന്നതുവരെ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ളവർ ശിലായുഗത്തിന് തുല്യമായ ജീവിതശൈലിയിലാണ് കഴിഞ്ഞിരുന്നത്.[2] ശിലകൾ മാത്രമായിരുന്നില്ല ഈയുഗത്തിലെ നിർമ്മാണസാമഗ്രി. തടികൊണ്ടുള്ള തൂണുകളും, കളിമൺ കട്ടകളും ഇവർ നിർമ്മാണത്തിന് ഉഅയോഗിച്ചിരുന്നു . നവീനശിലായുഗത്തിൽ അന്റോളിന ലെവെന്റ്, സിറിയ, മെസൊപ്പൊട്ടേമിയ, മധ്യഏഷ്യ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന ശില്പികൾ വളരെയേറെ നിപുണരായിരുന്നു. മൺകട്ടകൾ ഉപയോഗിച്ച് വീടുകളിൽ തുടങ്ങി ഗ്രാമങ്ങൾ വരെ അവർ പണിതുയർത്തി. മനുഷ്യരുടേയും മൃഗങ്ങളുടേയും ചിത്രങ്ങളുപയോഗിച്ച് ചുമരുകൾ മോടിപ്പിടിപ്പിക്കുന്ന രീതിയും ഇക്കൂട്ടർക്കിടയിൽ ഉണ്ടായിരുന്നു. മരത്തടികൊണ്ടുള്ള ചട്ടക്കൂടുണ്ടാക്കി അതിന്മേൽ ചെളികൊണ്ടോ കളിമണ്ണുകൊണ്ടോ ബലപ്പെടുത്തിയുള്ള നിർമ്മാണരീതിയും ഇവർക്ക് വശമായിരുന്നു. മരിച്ചവർക്കായ് ശവകുടീരങ്ങളും നവീനശിലായുഗത്തിൽ പണിതിരുന്നു. അയർലൺറ്റിന്റെ ചിലഭാഗങ്ങളിൽ ഇത്തരം ആയിരകണക്കിന് ശവകല്ലറകൾ ഇന്നും അവശേഷിക്കുന്നുണ്ട്. ബ്രിട്ടീഷ് ദ്വീപുകളിൽ ഉണ്ടായിരുന്ന ശിലായുഗ ജനത മരിച്ചുപോയവർക്കായി ശവപ്പറമ്പും പ്രത്യേകം കല്ലറകളും(തൊപ്പിക്കല്ല് കുടക്കല്ല് പോലെയുള്ളവ) പണിതിരുന്നു. ഇത്തരം നിർമിതികളിൽ ഏറ്റവും പ്രശതമായത് സ്റ്റോൺ ഹെൻജ് എന്ന് അറിയപ്പെടുന്ന ഒരു മഹാശിലാസ്‌മാരകമാണ്. യൂറോപ്പിലും മെഡിറ്ററേനിയനിലും ഇന്നുകാണപ്പെടുന്ന മഹാശിലാസ്മാരകങ്ങളിൽ ഭൂരിഭാഗവും നവീനശിലായുഗത്തിൽ പ്രതിഷ്‌ഠിച്ചതാണ്. സ്റ്റോൺ ഹെൻജിന് സമാനമായ നിർമിതികൾ ലോകത്തിന്റെ പലഭാഗങ്ങളിലും കാണാൻ കഴിയും. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to Dolmen. |
Portal di Ensiklopedia Dunia