നവോദയം ഗ്രന്ഥശാല, നീരാവിൽകൊല്ലം കോർപ്പറേഷനിലെ നീരാവിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലയാണ് നവോദയം ഗ്രന്ഥശാല. നിരവധി പ്രമുഖരായ സാംസ്കാരിക പ്രവർത്തകരുടെയും കലാകാരന്മാരുടെയും സന്ദർശനവും സഹകരണവും കൊണ്ട് ശ്രദ്ധേയമാണ് ഈ ഗ്രന്ഥാലയം.[1] 30,000ത്തിലേറെ പുസ്തകവും ബഹുനില മന്ദിരവും ഓപ്പൺ എയർ ഓഡിറ്റോറിയവും സ്വന്തമായുണ്ട്. ചരിത്രംനീരാവിൽ ഒളിവിൽ കഴിയുമ്പോൾ തെക്കൻ തിരുവിതാംകൂറിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സി.എസ്. ഗോപാലപിള്ളയുടെ പ്രോത്സാഹനത്തിൽ ഒരുകൂട്ടം യുവാക്കൾ വാടക കടമുറിയിൽ രൂപീകരിച്ച ഗ്രന്ഥശാല 2024 ൽ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചു. വൈദ്യകലാനിധി കെ.പി. കരുണാകരൻ വൈദ്യർ പ്രഥമ പ്രസിഡന്റും കെ. സുലൈമാൻ സെക്രട്ടറിയുമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എം.എ. ബേബി കല്ലിടൽ നിർവഹിച്ച ബഹുനില മന്ദിരം നാടിന് സമർപ്പിച്ചത് ഗായകൻ കെ. ജെ. യേശുദാസായിരുന്നു. പത്മവിഭൂഷൺ ഉസ്താദ് അലി അക്ബർഖാൻ ഗ്രന്ഥശാലാ രജതജൂബിലി ആഘോഷത്തിന് എത്തിയിരുന്നു. ഉസ്താദിനെ ഗ്രാമസദസ്സിന് അന്ന് പരിചയപ്പെടുത്തിയത് ടി. പത്മനാഭനായിരുന്നു. [2] ഗ്രന്ഥശാല സന്ദർശിച്ച പ്രമുഖർ![]() പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia