നാ പലി കോസ്റ്റ് സ്റ്റേറ്റ് പാർക്ക്
175 ഏക്കർ (2,499 ഹെക്ടർ) വിസ്തീർണ്ണമുള്ള ഹവായിയൻ സംസ്ഥാന പാർക്ക് ആയ നാ പലി കോസ്റ്റ് സ്റ്റേറ്റ് പാർക്ക് ഏറ്റവും പഴയ ജനവാസമുള്ള ഹവാലിയൻ ദ്വീപ് ആയ കൗയിയുടെ 16 മൈൽ (26 കി.) വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. നാ പലി തീരം തെക്കുപടിഞ്ഞാറൻ കെയ് ബീച്ചിൽ നിന്ന് ആരംഭിച്ച് പോളിഹേൽ സ്റ്റേറ്റ് പാർക്കിലേക്കുള്ള വഴി വരെ പസഫിക് സമുദ്രത്തിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 4,000 അടി (1,200 മീറ്റർ) ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നു. കലാലൗ താഴ്വരയെ സംരക്ഷിക്കാൻ വേണ്ടി ഈ സംസ്ഥാന പാർക്ക് രൂപീകരിച്ചു. സംസ്ഥാന പാർക്കിന്റെ കിഴക്ക് ഹോണോ ഒ നാ പാലി സ്റ്റേറ്റ് നാച്ചുറൽ റിസർവ് കാണപ്പെടുന്നു.1983-ൽ സ്ഥാപിതമായ ഈ പാർക്ക് പിന്നീട് 2009-ൽ 3,578 ഏക്കർ (14.5 കിമീ 2) കൂടി വിപുലീകരിച്ചു[1]വൈമിയാ കന്യോണിലെ കോക്കെി റോഡിൽ നിന്ന് (550 വഴി) കാൽനടയാത്രക്കാർക്കും വേട്ടക്കാർക്കും വ്യക്തമായ വരമ്പുകളുള്ള റോഡുകളുണ്ട്. ![]() ![]() ![]() ![]() ചരിത്രംക്രി.വ. 1200 ഓടെ പോളിനേഷ്യൻ നാവിഗേറ്റർമാരായിരുന്നു നാ പലി തീരത്തെ ആദ്യത്തെ താമസക്കാർ. താമസിയാതെ, നിരവധി തഹീഷ്യൻ കുടിയേറ്റക്കാർ പിന്തുടർന്നു. ഇന്നത്തെ കവായിയുടെയും മറ്റ് ഹവായി ദ്വീപുകളുടെയും സംസ്കാരം രൂപപ്പെടുത്തി. ഹനാലി, വൈമിയ, നിഹാവു എന്നിവയ്ക്കിടയിലുള്ള വ്യാപാരത്തിനുള്ള കേന്ദ്രമായിരുന്നു തീരം. പിന്നീട് അടുത്തുള്ള ദ്വീപ് കോളനികളിലേക്ക് ശാഖകളായി. 1778-ൽ കവായിയെ ക്യാപ്റ്റൻ കുക്ക് സന്ദർശിച്ച ശേഷം നിരവധി പാശ്ചാത്യർ ദ്വീപിലേക്ക് എത്താൻ തുടങ്ങി. കൂടുതൽ വിദേശികൾ എത്തിയപ്പോൾ, നാ പലി കോസ്റ്റ് സ്റ്റേറ്റ് പാർക്ക് ഇപ്പോൾ നിലനിൽക്കുന്ന നാ പലി തീരത്തുള്ള ഹവായിയൻ ഗോത്രക്കാർ പാശ്ചാത്യ രോഗങ്ങളാൽ മരിക്കാൻ തുടങ്ങി. നാ പലി തീരത്ത് താമസിക്കുന്ന അവസാനത്തെ അറിയപ്പെടുന്ന ഹവായിയൻമാർ ഇരുപതാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത്.[2] അവലംബം
Nā Pali Coast State Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia