നാഗര (വാദ്യോപകരണം)
ഒരു വാദ്യോപകരണമാണ് നാഗര അല്ലെങ്കിൽ നാഘര. സംഗീത ഉപകരണങ്ങളുടെ താളവാദ്യ വിഭാഗത്തിൽ പെട്ടതാണ് നാഗര. പഞ്ചാബി, രാജസ്ഥാനി നാടോടി സംഗീതത്തിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ അറബികളും പേർഷ്യക്കാരും കൊണ്ടുവന്ന പുരാതന ഡ്രം ആണിത്. നാഗര യുദ്ധ ഡ്രമ്മുകളായി ഉപയോഗിച്ചിരുന്നു. പീരങ്കികളുടെ വരവിനു മുമ്പ് രാജാക്കന്മാരുടെയും രാജകുമാരിയുടെയും വരവ് അറിയിക്കാനായും ഇത്തരം ഡ്രംസ് ഉപയോഗിച്ചിരുന്നു, എന്നിരുന്നാലും ഇപ്പോൾ നാഗര എല്ലാത്തരം പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.[1] ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രം എന്ന് നാഗരയെ കണക്കാക്കുന്നു. മൃഗങ്ങളുടെ തുകൽ കൊണ്ടാണ് നാഗര നിർമ്മിച്ചിരിക്കുന്നത്. നാടോടി ചടങ്ങുകളിലും വിവാഹങ്ങളിലും പ്രധാന ഉപകരണമായി കണക്കാക്കപ്പെടുന്ന നിരവധി തരം നാഗരകളുണ്ട്. നാഗരയുടെ വലിപ്പം വ്യത്യാസപ്പെട്ടിരിക്കുന്നു, ബോയ്ക് നാഗര (വലിയ നാഗര ), കുറ നാഗര (ചെറിയ നാഗര), ചിലിംഗ് നാഗര കോൽതുക് നാഗര, ഗോഷ നാഗര, എൽ നാഗര എന്നിങ്ങനെ വിവിധതരം നാഘരകളുണ്ട്. [2] ![]() ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia